തീക്കാറ്റായി സിറാജ്, നാല് വിക്കറ്റ്! ഹൈദരാബാദിനെ അവരുടെ ഗ്രൗണ്ടില്‍ എറിഞ്ഞിട്ട് ഗുജറാത്ത് ടൈറ്റന്‍സ്

Published : Apr 06, 2025, 09:32 PM IST
തീക്കാറ്റായി സിറാജ്, നാല് വിക്കറ്റ്! ഹൈദരാബാദിനെ അവരുടെ ഗ്രൗണ്ടില്‍ എറിഞ്ഞിട്ട് ഗുജറാത്ത് ടൈറ്റന്‍സ്

Synopsis

തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഹെഡിനെ മടക്കാന്‍ സിറാജിന് സാധിച്ചു.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 153 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിനെ നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഹെഡിനെ മടക്കാന്‍ സിറാജിന് സാധിച്ചു. രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കിയാണ് സിറാജ് മടങ്ങുന്നത്. അഞ്ച് പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. അഞ്ചാം ഓവറില്‍ അപകടകാരിയായ അഭിഷേക് ശര്‍മയും മടങ്ങി. ഇത്തവണയും തെവാട്ടിയക്കായിരുന്നു ക്യാച്ച്. 16 പന്തുകള്‍ നേരിട്ട താരം നാല് ബൗണ്ടറികള്‍ നേടി. പിന്നീട് കിഷനും - നിതീഷ് കുമാറും കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ പ്രസിദ്ധ് കൃഷ്ണ ബ്രേക്ക് ത്രൂമായെത്തി. കിഷനെ ഇശാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചു. 14 പന്തുകള്‍ നേരിട്ട താരം രണ്ട് ബൗണ്ടറികള്‍ നേടി. പിന്നീട് നിതീഷും ഹെന്റിച്ച് ക്ലാസനും (19 പന്തില്‍ 27) കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ക്ലാസനെ ബൗള്‍ഡാക്കി സായ് കിഷോര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വൈകാതെ നിതീഷും മടങ്ങി. അനികേത് വര#്മ (18), കാമിന്ദു മെന്‍ഡിസ് (1), സിമാര്‍ജീത് സിംഗ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്‌സ് (9 പന്തില്‍ 22) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. മുഹമ്മദ് ഷമി (6) പുറത്താവാതെ നിന്നു.

ഗുജറാത്ത് ടൈറ്റന്‍സിനായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. അര്‍ഷാദ് ഖാന് പകരമാണ് സുന്ദറിന് അവസരം. അതേസമയം സണ്‍റൈസേഴ്‌സില്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന് പകരം ജയ്‌ദേവ് ഉനദ്കട്ട് കളിക്കുന്നു. മലയാളി താരം സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സിന്റെ ഇംപാക്ട് സബ് നിരയിലുണ്ട്. 

പ്ലേയിംഗ് ഇലവനുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ്മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് ഷമി. 

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ്മ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍