ഐപിഎല്‍ ഫൈനലിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് സഞ്ചരിച്ച ബസിന് തീപിടിത്തം; കളിക്കാരും ജീവനക്കാരും സുരക്ഷിതര്‍

Published : Jun 01, 2026, 11:04 AM IST
Gujarat Titans Team Bus

Synopsis

ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചു. ബസില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് കളിക്കാരെയും ജീവനക്കാരെയും ഉടന്‍ പുറത്തിറക്കി, അതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. പിന്നീട് മറ്റൊരു ബസിലാണ് ടീം ഹോട്ടലിലേക്ക് യാത്ര തുടർന്നത്.

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിലെ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനെ ആശങ്കയിലാഴ്ത്തി യാത്രാത്തിരക്കിനിടയില്‍ ബസ് അപകടം. ഞായറാഴ്ച രാത്രി ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് കളിക്കാരും സഹപരിശീലകരും സഞ്ചരിച്ചിരുന്ന ബസിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് ഫൈനലില്‍ പരാജയപ്പെട്ടതിന് ശേഷം ടീം അംഗങ്ങള്‍ മടങ്ങുമ്പോഴായിരുന്നു സംഭവം.

ബസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെത്തുടര്‍ന്ന് വാഹനം വഴിയില്‍ നിശ്ചലമാവുകയായിരുന്നു. പുക ഉയര്‍ന്നതോടെ പരിഭ്രാന്തി പടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിന് പിന്നാലെ ബസിനുള്ളില്‍ പുക പടര്‍ന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യാത്രക്കാരെ മുഴുവന്‍ ഉടനടി വാഹനത്തില്‍ നിന്നും പുറത്തിറക്കി.

കളിക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ബസിന് പുറത്തെത്തിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബസില്‍ നിന്ന് ഇറങ്ങിയ ടീം അംഗങ്ങള്‍ക്ക് കുറച്ചുസമയം റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് അധികൃതര്‍ മറ്റൊരു ബസ് ക്രമീകരിക്കുകയും, ഇതിലാണ് കളിക്കാരും സ്റ്റാഫും ഹോട്ടലിലേക്ക് യാത്ര പൂര്‍ത്തിയാക്കുകയും ചെയ്തത്.

ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് തോറ്റതിന്റെ നിരാശയിലായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഈ യാത്രാ ദുരിതം ഇരട്ടി തിരിച്ചടിയായി. എന്നാല്‍, ബസിനുള്ളില്‍ പുക പടര്‍ന്നിട്ടും കൃത്യസമയത്ത് യാത്രക്കാരെ ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. നിലവില്‍ ടീമിലെ എല്ലാവരും സുരക്ഷിതരാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

നിങ്ങള്‍ക്ക് കപ്പുണ്ടോ എന്ന് ചോദിച്ചവരുടെ മുന്നില്‍ നെഞ്ച് വിരിച്ച് ആര്‍സിബി; ഐപിഎല്‍ നിലനിര്‍ത്തുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍
ഒരിക്കല്‍ കൂടി വിരാട് കോലി; ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ നാലാമന്‍, മത്സരത്തിലെ താരം