
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ എറിഞ്ഞിട്ടപ്പോള്‍ ഒരു താരോദയം ക്രിക്കറ്റ് ലോകം കണ്ടു. വെല്ലിംഗ്‌ടണില്‍ കിവീസിന്റെ മധ്യനിരയെ നിലയുറപ്പിക്കാന്‍ വിടാതെ എറിഞ്ഞു വീഴ്‌ത്തിയ പഞ്ചാബിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഗുര്‍നൂര്‍ സിംഗ് ബ്രാര്‍. 30 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഗുര്‍നൂര്‍ ബ്രാര്‍ വീഴ്‌ത്തിയത്. ന്യൂസിലാന്‍ഡ് 134 ഓള്‍ ഔട്ടാവുകയും ചെയ്‌തു. ബാറ്റര്‍മാര്‍ക്ക് വലിയ സഹായം ലഭികാത്ത വെല്ലിംഗ്‌ടണിലെ പിച്ചില്‍ ടോം ലാഥം(7), ഗ്ലെന്‍ ഫിലിപ്‌സ്(0), ക്യാപ്‌റ്റന്‍ മിച്ചല്‍ സാനെര്‍ (31), നഥാന്‍ സ്‌മിത് (3) എന്നിവരുടെ വിക്കറ്റുകളാണ് ഗുര്‍നൂര്‍ വീഴ്‌ത്തിയത്.
കിവീസിനെതിരെ ഒന്നാം ഏകദിനത്തിലും ഗുര്‍നൂര്‍ തിളങ്ങിയിരുന്നു. 44 റണ്‍സിന് മൂന്ന് വിക്കറ്റായിരുന്നു ഗുര്‍നൂര്‍ വീഴ്‌ത്തിയത്. രണ്ടാം ഏകദിനത്തില്‍ ആ പ്രകടനം പഞ്ചാബ് യുവതാരം മെച്ചപ്പെടുത്തുന്ന കാഴ്‌ച. ന്യൂസിലാന്‍ഡില്‍ ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നടത്തുന്ന ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഇന്ത്യയുടെ ഇതിഹാസ പേസര്‍ ജവഗല്‍ ശ്രീനാഥ് 23 റണ്‍സിന് 4 വിക്കറ്റ് വീഴ്‌ത്തിയതാണ് ഇന്നും ഒന്നാം സ്ഥാനത്തുളള ബൗളിംഗ് പ്രകടനം.
ആറടി അഞ്ചിഞ്ച് ഉയരമുള്ള വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറും ഇടംകൈയ്യന്‍ ബാറ്ററുമായ ഇരുപത്താറുകാരനായ ഗുര്‍നൂര്‍ ഇന്ത്യയുടെ സൂപ്പര്‍താര നിരയിലേക്ക് വൈകാതെ ഇടംപിടിക്കും. ജസ്‌പ്രീത്‌് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കുന്ന സാഹചര്യങ്ങളിലും വിദേശ പര്യടനങ്ങളിലും ഇന്ത്യയ്‌ക്ക് ആശ്രയിക്കാവുന്ന ഒരു മികച്ച പേസ് ഓപ്‌ഷനായി ഗുര്‍നൂര്‍ മാറിക്കഴിഞ്ഞു.
നല്ല ഉയരമുള്ളതുകൊണ്ട് തന്നെ പിച്ചില്‍ നിന്ന് മികച്ച ബൗണ്‍സ് കണ്ടെത്താനും മണിക്കൂറില്‍ 140 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയാനും ഗുര്‍നൂറിന് സാധിക്കുന്നുണ്ട്. 19 വയസുള്ളപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിട്ടാണ് ഗുര്‍നൂര്‍ ശ്രദ്ധ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖ ബാറ്റര്‍മാര്‍ക്കെതിരെ വിറപ്പിക്കുന്ന പന്തുകള്‍ എറിയാന്‍ അന്നേ പഞ്ചാബ് താരത്തിന് കഴിഞ്ഞിരുന്നു. 2021-22 സീസണില്‍ പഞ്ചാബിനായി ലിസ്റ്റ് എ ക്രിക്കറ്റിലും അതേ സീസണില്‍ രഞ്‌ജി ട്രോഫിയിലും അരങ്ങേറി. തൊട്ടടുത്ത സീസണില്‍ ഐ പി എല്‍ ക്രിക്കറ്റില്‍ പഞ്ചാബ് കിംഗ്‌സിന് കളിച്ചു കൊണ്ട് അരങ്ങേറ്റം നടത്തി.
204-25 രഞ്‌ജി സീസണില്‍ 33 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഗുര്‍നൂര്‍ ഇന്ത്യ എ ടീമില്‍ഇടം പിടിച്ചു. വൈകാതെ, 2026 ജൂണ്‍ 13ന് അഫ്‌ഗാനിസ്ഥാനെതിരായ ഏകദിനത്തിലൂടെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!