ഹസ്തദാന അപമാനത്തിന് മറുപടി നൽകാന്‍ പാകിസ്ഥാന്‍, ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് റിപ്പോര്‍ട്ട്

Published : Sep 21, 2025, 07:51 PM ISTUpdated : Sep 21, 2025, 07:53 PM IST
Pakistan Team

Synopsis

ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാതിരുന്നത് ടീമിന് തിരിച്ചടിയായതോടെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ തോൽപിച്ചാല്‍ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് മൊഹ്സിന്‍ നഖ്‌വി പാക് താരങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിലെ ഹസ്തദാന അപമാനത്തിന് മറുപടി നല്‍കാന്‍ പാകിസ്ഥാന്‍ ടീം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പാക് ടീമിന്‍റെ പരിശീലനത്തിനിടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാൻ മൊഹ്സിന്‍ നഖ്‌വി നടത്തിയ മിന്നല്‍ സന്ദര്‍ശനമാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ദുബായിലെ ഐസിസി ആക്കാദമിയില്‍ പാകിസ്ഥാന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ അവിടേക്കെത്തിയ മൊഹ്സിന്‍ നഖ്‌വി താരങ്ങളോടും കോച്ച് മൈക്ക് ഹെസ്സണോടും ദീര്‍ഘനേരം സംസാരിച്ചിരുന്നു.

ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാതിരുന്നത് ടീമിന് തിരിച്ചടിയായതോടെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ തോൽപിച്ചാല്‍ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് മൊഹ്സിന്‍ നഖ്‌വി പാക് താരങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കളിക്കാരോടും കോച്ചിനോടും ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോടും ദീര്‍ഘനേരം സംസാരിച്ചശേഷമാണ് നഖ്‌വി മടങ്ങിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്നതിലുപരി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കൂടിയാണ് നഖ്‌വി. ഇന്ത്യയെ തോല്‍പിക്കാനായില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കുന്നതിനായി പാക് താരങ്ങള്‍ 6-0 എന്ന ആംഗ്യം കാണമെന്ന് ചില കളിക്കാരില്‍ നിന്ന് നിര്‍ദേശമുണ്ടായതായും സൂചനയുണ്ട്.

നഖ്‌വിയുടെ നിര്‍ണായക ഇടപെടല്‍

ഐസിസി അക്കാദമിയിലെത്തിയ മൊഹ്സിന്‍ നഖ്‌വി ഐസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന്‍ ക്യാപ്റ്റനും കോച്ചുമായി ആന്‍ഡി പൈക്രോഫ്റ്റ് നടത്തിയ കൂടിക്കാഴ്ച ഫോണില്‍ പകര്‍ത്തിയ സംഭവത്തില് പാക് മീഡിയ മാനേജര്‍ക്കെതിരെ ഐസിസി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ മത്സരത്തിന് മുമ്പ് നടത്താറുള്ള പതിവ് വാര്‍ത്താസമ്മേളനം പാകിസ്ഥാൻ ഒഴിവാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും നേര്‍ക്കു നേര്‍ വന്നപ്പോള്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസിനുശഷവും ഇന്ത്യൻ താരങ്ങള്‍ മത്സരത്തില്‍ ഇന്ത്യ ജയിച്ച ശേഷവും പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയാറാവാതിരുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു.

പാകിസ്ഥാനോട് പക്ഷപാതപരമായി പെരുമാറിയ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുമെന്ന് യുഎഇക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് പാകിസ്ഥാന്‍ ടീം ഭീഷണി ഉയര്‍ത്തുകയും ഒടുവില്‍ തിരക്കിട്ട കൂടിയാലോചനകള്‍ക്ക് ശേഷം പാകിസ്ഥാന്‍ കളിക്കാന്‍ തയാറാവുകയുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍