'പാണ്ഡ്യക്ക് ഒരോവറില്‍ 6 യോര്‍ക്കര്‍ എറിയാന്‍ കഴിയില്ലല്ലോ', പാകിസ്ഥാനെതിരെ അർഷ്ദീപിനെ കളിപ്പിക്കണമെന്ന് ഇര്‍ഫാന്‍ പത്താന്‍

Published : Sep 21, 2025, 06:31 PM IST
Irfan Pathan

Synopsis

പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ അര്‍ഷ്ദീപ് വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ അര്‍ഷ്ദീപിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരു സ്പെഷ്യലിസ്റ്റ് പേസറെ മാത്രം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ അര്‍ഷ്ദീപ് സിംഗിനെയും ഹര്‍ഷിത് റാണയെയും പുറത്തിരുത്തിയിരുന്നു. എന്നാല്‍ ഒമാനെതിരായ മൂന്നാം മത്സരത്തില്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നല്‍കി അര്‍ഷ്ദീപിനും ഹര്‍ഷിതിനും അവസരം നല്‍കി. ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ അര്‍ഷ്ദീപ് വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ അര്‍ഷ്ദീപിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.

ഞാനെന്‍റെ വാക്കുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഏഷ്യാ കപ്പ് തുടുങ്ങും മുമ്പ് തന്നെ അര്‍ഷ്ദീപ് സിംഗിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. കാരണം, ഇന്ത്യക്ക് രണ്ടാമതൊരു സ്പെഷ്യലിസ്റ്റ് പേസറുടെ ആവശ്യം വരുന്ന സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം.അത്തരം സമ്മര്‍ദ്ദഘട്ടത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തേല്‍പ്പിക്കാനാവുമോ. ആ സാഹചര്യത്തില്‍ ആറ് യോര്‍ക്കറുകളെറിയാന്‍ ഹാര്‍ദ്ദിക്കിനാവുമോ. അല്ലെങ്കില്‍ ശിവം ദുബെക്ക് തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനാകുമോ എന്നതാണ് വലിയ ചോദ്യമെന്ന് പത്താന്‍ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.

ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവ്

എന്നാല്‍ ബാറ്റിംഗ് കരുത്തിനെ ബാധിക്കുമെന്നതിനാല്‍ ഇന്ത്യയുടെ വിജയിച്ച ടീമിനെ മാറ്റുക എളുപ്പമല്ലെന്നും പത്താന്‍ പറഞ്ഞു. അര്‍ഷ്ദീപിനെ അവഗണിക്കുന്നത് ഒരു പ്രശ്നമാണെങ്കിലും ഈ ടീമില്‍ എങ്ങനെ ഉള്‍ക്കൊളിക്കുമെന്നതും തലവേദനയാണ്. കാരണം, ജയിച്ചുകൊണ്ടിരിക്കുന്ന ടീമില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്മെന്‍റ് തയാറാവില്ല. അതുപോലെ ഒരു ബാറ്റര്‍ക്ക് പകരം ഒരു ബൗളറെ കളിപ്പിപ്പിക്കാനും ടീം തയാറാവില്ല. ചില കടുത്ത തീരുമാനങ്ങള്‍ അപ്പോള്‍ എടുക്കേണ്ടിവരും. എന്നാല്‍ താനായിരുന്നെങ്കില്‍ അര്‍ഷ്ദീപിനെ കളിപ്പിക്കുമായിരുന്നുവെന്നും ഇര്‍ഫാൻ പത്താന്‍ പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന അര്‍ഷ്ദീപ് ഒമാനെതിരെ കളിച്ചെങ്കിലും നാലോവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍