ധോണി നിര്‍ദേശിച്ചു, ഞാന്‍ അനുസരിച്ചു! 2011 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയിപ്പിച്ച നിര്‍ണായക നീക്കം

By Web TeamFirst Published Aug 14, 2022, 7:07 PM IST
Highlights

പാകിസ്ഥാനെതിരെ സച്ചിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് തുണയായിരുന്നത്. 115 പന്തുകള്‍ നേരിട്ട സച്ചിന്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി.

മുംബൈ: എം എസ് ധോണിക്ക് കീഴിലാണ് ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് നേടുന്നത്. ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ച അവസാന ലോകകപ്പായിരുന്നത്. ഇതിന് മുമ്പ് അഞ്ച് ലോകകപ്പുകളില്‍ സച്ചിന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. പിന്നീട് സെമി ഫൈനലില്‍ പാകിസ്ഥാനേയും ടീം തോല്‍പ്പിക്കുകയുണ്ടായി.

പാകിസ്ഥാനെതിരെ സച്ചിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് തുണയായിരുന്നത്. 115 പന്തുകള്‍ നേരിട്ട സച്ചിന്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ നാലിന് 106 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ഉമര്‍ അക്മല്‍- മിസ്ബ ഉള്‍ സഖ്യം മധ്യനിരയില്‍ നിലയുറപ്പിച്ചു. 24 പന്തില്‍ 28 റണ്‍സുമായി മടങ്ങിയതോടെയാണ് മത്സരം ഇന്ത്യക്ക് അനുകൂലമായത്.

ബഞ്ച് കരുത്ത് അപാരം, എത്രയെത്ര ഓപ്‌ഷനുകള്‍; ടീം ഇന്ത്യയുടെ റൊട്ടേഷന്‍ പോളിസിയെ പുകഴ്‌ത്തി സല്‍മാന്‍ ബട്ട്

ഹര്‍ഭജന്‍റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ഉമര്‍ മടങ്ങുന്നത്. താരത്തെ പുറത്താക്കിയതിന് പിന്നിലെ കഥ വിവരിക്കുകയാണ് ഹര്‍ഭജന്‍. ധോണിയുടെ നിര്‍ദേശമാണ് വിക്കറ്റില്‍ കലാശിച്ചതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. ''ഉമറിനെ പുറത്താക്കുന്നിന് മുമ്പ് വരെ ഞാന്‍ അഞ്ച് ഓവറില്‍ 26-27 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ ആ വിക്കറ്റ് ബ്രേക്ക് ത്രൂവായി. ധോണി എന്നോട് എറൗണ്ട് ദ വിക്കറ്റില്‍ എറിയാന്‍ പറഞ്ഞു. 

ആരാവും ക്യാപ്റ്റന്‍ രോഹിത്തിന്‍റെ പിന്‍ഗാമി; പേരുകളുമായി പാര്‍ഥീവ് പട്ടേല്‍

ഉമറും മിസ്ബയും നന്നായി കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നത്. കൂട്ടൂകെട്ട് ഇന്ത്യക്ക് ഭീഷണിയാവുമായിരുന്നു. എന്നാല്‍ ഞാന്‍ പന്തെറിയാനെത്തിയപ്പോള്‍ ധോണിയുടെ നിര്‍ദേശം വിക്കറ്റ് നേടാന്‍ സഹായിച്ചു. ഞാന്‍ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഉമര്‍ മടങ്ങി.'' ഹര്‍ഭജന്‍ പറഞ്ഞു. 

വിക്കറ്റിന് പിന്നാലെ പാകിസ്ഥാന്റെ ഒരറ്റം തകരുകയായിരുന്നു. അബ്ദുള്‍ റസാഖ് (3), ഷാഹിബ് അഫ്രീദി (19), മിസ്ബ (56) എന്നിവര്‍ മടങ്ങിയതോടെ വിജയം ഇന്ത്യയുടെ വരുതിയിലായി. മത്സത്തില്‍ പാകിസ്ഥാന്‍ 49.5 ഓവറില്‍ എല്ലാവരും പുറത്തായി.
 

click me!