മലയാളി താരത്തിന് പകരക്കാരനായി ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക്, ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ

Published : Nov 03, 2026, 11:57 AM IST
Rohit Sharma and Hardik Pandya

Synopsis

ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ട്. പകരമായി അർഷ്ദീപ് സിങ്, വിഷ്ണു വിനോദ് എന്നിവരെ മുംബൈയിലെത്തിക്കാനാണ് നീക്കം.

മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാര്‍ദിക്കിനെ കൈമാറുന്നത് സംബന്ധിച്ച് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാർദിക്കിന് പകരമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് എന്നിവരെ മുംബൈ ഇന്ത്യൻസിന് നൽകാനാണ് ധാരണയായിരിക്കുന്നത്. നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയായ നവംബർ 17ന് മുമ്പ് ഇരു ഫ്രാഞ്ചൈസികളും ഇത് സംബന്ധിച്ച കരാറുകളിൽ ഒപ്പുവെക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചർച്ചകൾ നയിച്ച് മുംബൈയും പഞ്ചാബും

മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ നീക്കത്തെ തുടർന്നാണ് പഞ്ചാബ് കിങ്സ് ഹാർദിക്കിനായുള്ള ചർച്ചകൾ ആരംഭിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉൾപ്പെടെ മൂന്ന് ഫ്രാഞ്ചൈസികളുമായി മുംബൈ ഹാർദിക്കിനെ കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പഞ്ചാബുമായുള്ള ചർച്ചകളാണ് അന്തിമ ഘട്ടത്തിലെത്തിയത്. ഹാർദിക് എത്തുന്നതോടെ പഞ്ചാബ് നിരയിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്‍റെ പങ്ക് കുറയാൻ സാധ്യതയുണ്ട്. അതിനാൽ പരിക്കിൽ നിന്ന് മുക്തനാകുന്ന ലക്നൗ സൂപ്പർ ജയന്‍റ്സ് പേസർ മൊഹ്സിൻ ഖാനെ ടീമിലെത്തിക്കാൻ സ്റ്റോയിനിസിനെ പകരം നൽകുന്ന കാര്യവും പഞ്ചാബ് പരിഗണിക്കുന്നുണ്ട്.

മുൻ സീസണുകളിലെ പ്രകടനം

2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത്. ഗുജറാത്തിനെ 2022-ൽ ചാമ്പ്യന്മാരാക്കിയ റെക്കോര്‍ഡുമായാണ് എത്തിയതെങ്കിലും, മുംബൈ നായകനെന്ന നിലയിൽ തുടർച്ചയായ മൂന്ന് സീസണുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ഹാര്‍ദിക്കിന് സാധിച്ചില്ല. ഒരു തവണ പ്ലേ ഓഫിലെത്തിയെങ്കിലും രണ്ട് തവണ ടീം പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലേക്ക് വീണിരുന്നു. 

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മറുവശത്ത്, 2025 മെഗാ ലേലത്തിന് മുന്നോടിയായി ഒഴിവാക്കപ്പെട്ട അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് 'റൈറ്റ് ടു മാച്ച്' കാർഡ് വഴിയാണ് പഞ്ചാബ് തിരികെ ടീമിലെത്തിച്ചിരുന്നത്. ട്രേഡ് നടന്നാൽ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസറായ അര്‍ഷ്ദീപ് സിംഗും മലയാളി താരം വിഷ്ണു വിനോദും അടുത്ത സീസണിൽ മുംബൈയുടെ നീലക്കുപ്പായത്തിലാകും കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരക്ക് നാളെ തുടക്കം, ബാറ്റിങ് ഓർഡർ വ്യക്തമാക്കി ശുഭ്മാൻ ഗിൽ; ഇന്ത്യൻ സമം, കാണാനുള്ള വഴികള്‍