
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് തുടർച്ചയായി നേരിടുന്ന അവഗണനകളിലെ നിരാശ പരസ്യമാക്കി മുംബൈ താരം സർഫറാസ് ഖാൻ. ജീവിതത്തിലും കരിയറിലും ഇതുവരെ പിതാവല്ലാതെ മറ്റാരുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും, ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യമാണ് മനസിൽ ഉയരുന്നതെന്നും ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിസർഫറാസ് ചോദിച്ചു.
2024 നവംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടി തിളങ്ങുകയും ചെയ്തു. തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ അവസരം നൽകിയില്ല. അതിനുശേഷം ടീമിൽ നിന്ന് പൂർണമായി ഒഴിവാക്കി.
ദിവസവും രാവിലെ ഉണരുമ്പോൾ ഞാൻ എന്നോട് തന്നെ ഇതേ ചോദ്യം ചോദിക്കാറുണ്ട്. എന്തിനാണ് ഞാൻ വീണ്ടും വീണ്ടും കഠിനാധ്വാനം ചെയ്യുന്നതും ഇതേ അനുഭവങ്ങളിലൂടെ വീണ്ടും വീണ്ടും കടന്നുപോകുന്നതെന്നും?. എന്നാൽ എന്റെ പിതാവ് എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് കാണുമ്പോൾ അദ്ദേഹത്തിന് വേണ്ടി റൺസ് നേടണമെന്ന് തോന്നാറുണ്ട്. അത് മാത്രമാണ് ഇപ്പോൾ മുന്നോട്ട് പോകാനുള്ള ഏക പ്രചോദനമെന്നും സർഫറാസ് പറഞ്ഞു.
സെലക്ടർമാരുടെ ആശയവിനിമയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ടീമിലെടുക്കുന്ന കാര്യങ്ങൾ അവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും ഇന്ത്യക്കോ മുംബൈക്കോ വേണ്ടി റൺസ് കണ്ടെത്തുക എന്നത് മാത്രമാണ് തന്റെ ജോലിയെന്നും സര്‍ഫറാസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ നേടിയ 61 പന്തിലെ സെഞ്ചുറിയും ഇൻട്രാ-സ്ക്വാഡ് മത്സരത്തിലെ 76 പന്തിലെ 101 റൺസും ചൂണ്ടിക്കാട്ടി വിദേശ പിച്ചുകളിൽ കളിക്കാൻ സാങ്കേതികമായി മികവില്ലെന്ന വിമർശനങ്ങളെയും സർഫറാസ് തള്ളി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ശ്രീലങ്കൻ പര്യടനത്തിൽ പരിക്കേറ്റ കളിക്കാരന് പകരക്കാരനായി ടീമിലെത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് അവിടെവെച്ച് തന്നോട് പറഞ്ഞതെന്നും സർഫറാസ് വെളിപ്പെടുത്തി. എന്റെ ജീവിതത്തിൽ ആരുടെയും പിന്തുണയില്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പിന്തുണ നൽകാൻ എന്റെ പിതാവ് മാത്രമേയുള്ളൂ. എങ്കിലും കുഴപ്പമില്ല, ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പിതാവിന്റെ സ്വപ്നം ഞാൻ പൂർത്തിയാക്കി. ഈ തലമുറയിൽ ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് എളുപ്പമല്ല. ഒന്നോ രണ്ടോ തവണ റൺസ് നേടിയല്ല ഞാൻ ടീമിലെത്തിയത്; ആഭ്യന്തര ക്രിക്കറ്റിൽ 200 ഉം 250 ഉം 300 ഉം റൺസ് അടിച്ചുകൂട്ടിയാണ്. എത്രത്തോളം കഠിനാധ്വാനം ചെയ്യാൻ കഴിയുമോ അത്രയും തുടരുമെന്നും സർഫറാസ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!