
ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. ജോര്‍ജ്ടൗണ്‍, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-0ത്തിന് മുന്നിലെത്തി. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് കാരണം വിശദീകരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.
ബാറ്റര്‍മാരുടെ ബാഗത്ത് നിന്ന് അല്‍പം കൂടി ഉത്തരവാദിത്തം വേണമായിരുന്നുവെന്ന് ഹാര്‍ദിക് വ്യക്തമാക്കി. ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍... ''ഒരിക്കലും തൃപ്തിപ്പെടുത്തുന്ന ബാറ്റിംഗ് ആയിരുന്നില്ല നമ്മുടേത്. പ്രകടനം കുറച്ചുകൂടി നന്നാക്കാമായിരുന്നു. 160+ അല്ലെങ്കില്‍ 170 എന്ന സ്‌കോര്‍ മികച്ചതായിരുന്നു. നിക്കോളാസ് പുരാന്റെ പ്രകടനം പ്രതിരോധത്തിലാക്കി. സ്പിന്നര്‍മാരെ റൊട്ടേറ്റ്് ചെയ്യാന്‍ സാധിച്ചില്ല. ഒരു ഘട്ടത്തില്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു അവര്‍ക്ക്.
പിന്നീട് അവര്‍ ബാറ്റ് ചെയ്ത രീതിയാണ് മത്സരം അനുകൂലമാക്കിയത്. ഇപ്പോഴത്തെ കോംപിനേഷനില്‍ ടീമിലെ ആദ്യ ഏഴ് ബാറ്റര്‍മാരേയും വിശ്വസിക്കേണ്ടതുണ്ട്. പിന്നീട് ബൗളര്‍മാര്‍ മത്സരം ജയിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടീം സന്തുലിതക്കാനുള്ള വഴികള്‍ കണ്ടെത്തണം. അതോടൊപ്പം ബാറ്റര്‍മാര്‍ ഉത്തരവാദിത്തം കാണിക്കണം. നാലാമത് ഇടങ്കയ്യന്‍ വരുന്നത് വലിയ മാറ്റം വരുത്തുന്നു. തിലക് വര്‍മ കളിക്കുന്നത് അവന്റെ രണ്ടാമത്തെ മാത്രം ടി20 മത്സരമാണെന്നുള്ള തോന്നല്‍ പോലും ഉണ്ടാക്കുന്നില്ല.'' ഹാര്‍ദിക് മത്സരശേഷം പറഞ്ഞു.
കോലി ഏഷ്യാകപ്പിനെത്തുക പുത്തന്‍ ഹെയര്‍ സ്റ്റൈലുമായി; വൈറലായി സലൂണില്‍ നിന്നുള്ള വീഡിയോ
അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാനാണ് (67) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ മത്സരം ഇഞ്ചോടിഞ്ചായപ്പോള്‍ ഒന്‍പതാം വിക്കറ്റിലെ അല്‍സാരി ജോസഫ്- അക്കീല്‍ ഹുസൈന്‍ പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യക്ക് പണിയായത്. ഇരുവരും നിര്‍ണായകമായ 26 റണ്‍സ് കൂട്ടിചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!