ഏഷ്യാകപ്പിനായി ശ്രീലങ്കയിലേക്ക് തിരിക്കും മുമ്പ് ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഒത്തുകൂടും. ഒരാഴ്ച്ചയുള്ള ക്യാംപിന് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പിന് പുറപ്പെടുക.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ താരം വിരാട് കോലി നാട്ടിലേക്ക് തിരിച്ചിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ കോലി ഉണ്ടായിരുന്നെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ കോലി കളച്ചിരുന്നില്ല. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ കോലി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇനി ഏഷ്യാകപ്പിലാണ് കോലി കളിക്കുക. ഈമാസം 31നാണ് ഏഷ്യാകപ്പ് തുടങ്ങുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതും ചിരവൈരികളായ പാകിസ്ഥാനെതിരെ.
ഏഷ്യാകപ്പിനായി ശ്രീലങ്കയിലേക്ക് തിരിക്കും മുമ്പ് ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഒത്തുകൂടും. ഒരാഴ്ച്ചയുള്ള ക്യാംപിന് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പിന് പുറപ്പെടുക. ഇപ്പോള്‍ കോലിയുടെ പുതിയ ഹെയര്‍സ്റ്റൈലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അദ്ദേഹം മുടി വെട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വീഡിയോ കാണാം...
ഏഷ്യാ കപ്പില്‍ ഇന്ത്യ - പാക് മത്സരത്തിന്റെ പോസ്റ്റര്‍ സ്റ്റാര്‍ സ്‌പോര്‍ട്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംപ്രേക്ഷണാവകാശം സ്റ്റാറിനാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി എന്നിവരെല്ലാം പോസ്റ്ററിലുണ്ട്.
കണക്കുകള്‍ കനത്തത്; രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് ഭീഷണിയായി വിന്‍ഡീസ് വെടിക്കെട്ട് വീരന്‍
സെപ്റ്റംബര്‍ രണ്ടിന് കാന്‍ഡിയിലാണ് ഇന്ത്യയുടെ അയല്‍ക്കാരുമായുള്ള ഗ്ലാമര്‍ പോര്. സാഹചര്യങ്ങള്‍ ഒക്കുകയാണ് മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരും. സൂപ്പര്‍ ഫോറിലെത്തിയാല്‍ സെപ്റ്റംബര്‍ 10ന് കൊളംബോയില്‍ വീണ്ടും മറ്റൊരു മത്സരം കൂടി. ഫൈലിലെത്തിയാല്‍ വീണ്ടും ഇന്ത്യ - പാക് പോരാട്ടം. സെപ്റ്റംബര്‍ 17നാണ് ഫൈല്‍നല്‍. മൂന്ന് തവണ ഇന്ത്യ- പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ അത് നന്നായിരിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കയിരുന്നു. നേപ്പാളാണ് ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിലെ മറ്റൊരു ടീം.

