ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ്, 'ദൈവം തുണച്ചാല്‍ രണ്ടും നമ്മള്‍ ജയിക്കും'

Published : Aug 26, 2025, 02:45 PM IST
Haris Rauf

Synopsis

സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം.

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ്. പാക് ടീമിന്‍റെ പരിശീലനത്തിനിടെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ രണ്ട് കളികളുണ്ടാകുമല്ലോ എന്ന ചോദ്യത്തിന് ദൈവം സഹായിച്ചാല്‍ രണ്ടും നമ്മള്‍ ജിക്കുമെന്നായിരുന്നു ഹാരിസ് റൗഫിന്‍റെ മറുപടി. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം.

അതിന് മുമ്പ് 10ന് യുഎഇക്കെതിരെ ഇന്ത്യ ആദ്യ മത്സരം കളിക്കും. യുഎഇക്കും പാകിസ്ഥാും പുറമെ ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക. ഇന്ത്യയുടം പാകിസ്ഥാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒമാനും യുഎഇയുമാണ് മറ്റ് രണ്ട് ടീമുകളെന്നതിനാല്‍ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തന്നെ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുമെന്നാണ് കരുതുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ് എന്നിവരുടെ ഉള്‍പ്പെട്ട ഗ്രൂപ്പിയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളും സൂപ്പര്‍ ഫോറിലെത്തും.

 

സൂപ്പര്‍ ഫോറില്‍ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിന് യോഗ്യത നേടുക. നിലവിലെ മത്സരക്രമം അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്ഥാനും മത്സരിക്കാൻ സാധ്യതയുണ്ട്. ഇരു ടീമും ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ മൂന്നാമതൊരും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടതിന് കൂടി വഴിയൊരുങ്ങും.

  • ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം
  • സെപ്റ്റംബർ 9 (ചൊവ്വ): അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ് 
  • സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ vs യുഎഇ 
  • സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ് 
  • സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ vs ഒമാൻ  
  • സെപ്റ്റംബർ13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക 
  • സെപ്റ്റംബർ14 (ഞായർ): ഇന്ത്യ vs പാകിസ്ഥാൻ സെപ്റ്റംബർ 
  • സെപ്റ്റംബർ15 (തിങ്കൾ): ശ്രീലങ്ക vs ഹോങ്കോംഗ് 
  • സെപ്റ്റംബർ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ 
  • സെപ്റ്റംബർ 17 (ബുധൻ): പാകിസ്ഥാൻ vs യുഎഇ 
  • സെപ്റ്റംബർ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ 
  • സെപ്റ്റംബർ 19 (വെള്ളി): ഇന്ത്യ vs ഒമാൻ

സൂപ്പർ 4 ഘട്ടം

  • സെപ്റ്റംബർ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2 
  • സെപ്റ്റംബർ 21 (ഞായർ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2 
  • സെപ്റ്റംബർ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2 
  • സെപ്റ്റംബർ 24 (ബുധൻ): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2 
  • സെപ്റ്റംബർ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയർ 2 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2
  •  സെപ്റ്റംബർ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 1 
  • ഫൈനൽ: സെപ്റ്റംബർ 28 (ഞായർ)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ആദ്യ സെമി നാളെ, മഴ കളി മുടക്കിയാൽ ആര് ഫൈനലിലെത്തും?, ഐസിസി നിയമങ്ങൾ ഇങ്ങനെ
സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന