ഖുഷി ഛില്ലാറിന് സെഞ്ചുറി, അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തെ തകര്‍ത്ത് ഹരിയാന

Published : Jan 10, 2026, 05:02 PM IST
U15 Kerala Women's Team

Synopsis

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ആര്യനന്ദയും ഇവാന ഷാനിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.

ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തിനെതിരെ ഹരിയാനയ്ക്ക് ഒൻപത് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 28.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ഖുഷി ഛില്ലാറാണ് ഹരിയാനയുടെ വിജയം അനായാസമാക്കിയത്. സ്കോർ: കേരളം 35 ഓവറിൽ 162/6, ഹരിയാന 28.1 ഓവറിൽ 166/1

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ആര്യനന്ദയും ഇവാന ഷാനിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. ആര്യനന്ദ 39 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ വൈഗ അഖിലേഷ് അക്കൗണ്ട് തുറക്കാതെ റണ്ണൗട്ടായി മടങ്ങി. എന്നാൽ ജൊഹീന ജിക്കുപാൽ 20-ഉം ഷിവാനി എം 27-ഉം റൺസെടുത്തു. 43 റൺസെടുത്ത ക്യാപ്റ്റൻ ഇവാനയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഹരിയാനയ്ക്ക് വേണ്ടി നിയ റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണർമാരായ ഖുഷി ഛില്ലാറും സന ദേസ്വാളും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് മുതൽക്കൂട്ടായത്. ഇരുവരും ചേർന്ന് 92 റൺസാണ് കൂട്ടിച്ചേർത്തത്. 29 റൺസെടുത്ത സന ദേസ്വാൾ റണ്ണൗട്ടായെങ്കിലും തുടർന്നെത്തിയ മന്വി ചിത്രയ്ക്കൊപ്പം ചേർന്ന് ഖുഷി ഹരിയാനയെ അനായാസം വിജയത്തിലെത്തിച്ചു. 106 റൺസുമായി ഖുഷിയും 22 റൺസുമായി മന്വിയും പുറത്താകാതെ നിന്നു. 97 പന്തുകളിൽ 16 ബൗണ്ടറികളും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഖുഷിയുടെ ഇന്നിങ്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍
രാഹുല്‍ പുറത്ത്, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍