
മുംബൈ: വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. പതിനഞ്ചംഗ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ്. ഒക്ടോബര്‍ ഒന്നിന് ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ ജമീമ റോഡ്രിഗസ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിച്ചാ ഘോഷ് വിക്കറ്റ് കീപ്പറാവും. രേണുക സിംഗ്, മേഘ്‌ന സിംഗ്, പൂജ വസ്ത്രകര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.
താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ താരങ്ങളായും ടീമില്‍ ഉള്‍പ്പെടുത്തി. മന്ഥാനയ്‌ക്കൊപ്പം ഷെഫാലി വര്‍മ ഓപ്പണ്‍ ചെയ്യാനെതതും. സബിനേനി മേഘ്‌ന, ദയാലന്‍ ഹേമലത, കെ പി നാവഗൈര്‍, ഹര്‍മന്‍പ്രീത്, ജമീമ എന്നിവരാണ് ബാറ്റര്‍മാരായും ടീമിലെത്തി. ഓള്‍റൗണ്ടറായ ദീപ്തി ശര്‍മയ്ക്കും ബാറ്റുകൊണ്ട് സംഭാവന ചെയ്യാന്‍ കഴിയും. രാധ യാദവ്, സ്‌നേഹ് റാണ, രാജേശ്വരി ഗെയ്കവാദ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബാര്‍ മൂന്നിന് മലേഷ്യക്കെതിരേയും ഇന്ത്യ ഇറങ്ങും. തൊട്ടടുത്ത ദിവസം യുഎഇയ്‌ക്കെതിരെയാണ് അടുത്ത മത്സം. ഏഴിന് പാകിസ്ഥാനെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. എട്ടിന് ബംഗ്ലാദേശിനേയും പത്തിന് തായ്‌ലന്‍ഡിനെതിരേയും ഇന്ത്യന്‍ വനിതകള്‍ കളിക്കും.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, സബിനേനി മേഘ്‌ന, റിച്ചാ ഘോഷ്, സ്‌നേഹ് റാണ, ദയാലന്‍ ഹേമലത, മേഘ്‌ന സിംഗ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, രാധ യാദവ്, കെ പി നാവഗൈര്‍.
സ്റ്റാന്‍ഡ് ബൈ: താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍.