ഹര്‍മൻപ്രീത് ഇല്ല, 3 ഇന്ത്യൻ താരങ്ങള്‍ ടീമില്‍; വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Published : Nov 04, 2025, 11:35 AM IST
Harmanpreet Kaur-Laura Wolvaardt

Synopsis

ഹര്‍മന്‍പ്രീത് കൗറിന് പകരം ഐസിസി വനിതാ ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് ലോകകപ്പിലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാർഡിനെയാണ്.

ദുബായ്: വനിതാ ഏകദിന ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചെങ്കിലും ഹര്‍മന്‍പ്രീത് കൗറിന് പകരം ഐസിസി വനിതാ ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് ലോകകപ്പിലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാർഡിനെയാണ്. ടൂര്‍ണമെന്‍റില്‍ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 71.37 ശരാശരിയില്‍ 571 റണ്‍സടിച്ച പ്രകടനമാണ് ഹര്‍മനെ മറികടന്ന് ടീമിന്‍റെ ക്യാപ്റ്റനും ഓപ്പണറുമായി ലോറ വോള്‍വാര്‍ട്ടിനെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

ഇന്ത്യക്കായി ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ലോറക്ക് ഒപ്പം സഹ ഓപ്പണറായി എത്തുന്നത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും അടക്കം സ്മൃതി 54.25 ശരാശരിയില്‍ 434 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയക്കെതിരായ സെമിയില്‍ അപരാജിത സെഞ്ചുറി നേടിയ ഇന്ത്യയുടെ ജമീമ റോഡ്രിഗസാണ് മൂന്നാ നമ്പറില്‍. ടൂര്‍ണമെന്‍റിലാകം 208 റണ്‍സും 12 വിക്കറ്റുമായി ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കൻ താരം മരിസാനെ കാപ്പ് നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ 328 റണ്‍സും ഏഴ് വിക്കറ്റുമെടുത്ത ഓസ്ട്രേലിയയുടെ ആഷ് ഗാര്‍ഡ്നറാണ് അഞ്ചാം നമ്പറില്‍.

ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ദീപ്തി ശര്‍മ ടീമിലെത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം. ഫൈനലിലെ അഞ്ച് വിക്കറ്റ് അടക്കം 22 വിക്കറ്റും മൂന്ന് അര്‍ധസെഞ്ചുറി അടക്കം 215 റണ്‍സുമാണ് ദീപ്തി സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ അനാബെല്‍ സതര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്കയുടെ നദീന്‍ ഡി ക്ലെര്‍ക്ക്, പാകിസ്ഥാന്‍റെ സിദ്ര നവാസ്, ഓസ്ട്രേലിയയുടെ അലാന കിംഗ്, ഇംഗ്ലണ്ടിന്‍റെ സോഫി എക്ലെസ്റ്റോണ്‍ എന്നിവരാണ് ഐസിസി ടീമിലെത്തിയ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്കൈവര്‍ ബ്രണ്ട് ആണ് ടീമിലെ പന്ത്രണ്ടാമത്തെ താരം.

ഐസിസി വനിതാ ലോകകപ്പ് ടീം ഓഫ് ദി ടൂർണമെന്‍റ്

സ്മൃതി മന്ദാന (ഇന്ത്യ), ലോറ വോൾവാർഡ് (ദക്ഷിണാഫ്രിക്ക) (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗസ് (ഇന്ത്യ), മാരിസാനെ കാപ്പ് (ദക്ഷിണാഫ്രിക്ക), ആഷ്‌ലി ഗാർഡ്‌നർ (ഓസ്ട്രേലിയ), ദീപ്തി ശർമ്മ (ഇന്ത്യ), അനാബെൽ സതർലാൻഡ് (ഓസ്ട്രേലിയ), നദീൻ ഡി ക്ലെർക്ക് (ദക്ഷിണാഫ്രിക്ക), സിദ്ര നവാസ് (പാകിസ്ഥാൻ), അലാന കിംഗ് (ഓസ്ട്രേലിയ), സോഫി എക്ലെസ്റ്റോണ്‍(ഇംഗ്ലണ്ട്).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്