ജിതേഷ് ശര്‍മ ക്യാപ്റ്റൻ, സഞ്ജുവില്ല, വൈഭവും ടീമില്‍, റൈസിംഗ് സ്റ്റാര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Published : Nov 04, 2025, 11:00 AM IST
Jitesh Sharma

Synopsis

ഒമാനും യുഎഇയും പാകിസ്ഥാന്‍ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യൻ ടീം. 14ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

മുംബൈ: ഈ മാസം നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി. ടി20 ലോകകപ്പ് തൊട്ടടുത്തുനില്‍ക്കെ സഞ്ജുവിന് പകരം ജിതേഷിനു സെലക്ഷൻ കമ്മിറ്റി കൂടുതൽ പ്രാധാന്യം നൽകുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.

പതിനാലുകാരൻ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെ ഓപ്പണറായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപ്പണര്‍. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റൻ. മുംബൈ താരം സൂര്യാൻഷ് ഷെഡ്ഗെ, നെഹാല്‍ വധേര, രമണ്‍ദീപ് സിംഗ് എന്നിവരും ടീമിലുണ്ട്. അഭിഷേക് പോറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനും യുഎഇയും പാകിസ്ഥാന്‍ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യൻ ടീം. 14ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 16നാണ് ഇന്ത്യ-പാകിസഥാന്‍ പോരാട്ടം. 18ന് ഒമാനെ ഇന്ത്യ നേരിടും. 21ന് സെമി ഫൈനല്‍ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും.

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ എ ടീം

പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്‌ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, ഹർഷ് ദുബെ, അശുതോഷ് സിംഗ് ശർമ, യാഷ് താക്കൂർ, ഗുർജപ്‌നീത് സിംഗ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെൽ , സുയാഷ് ശർമ്മ, യുദ്ധ്‌വീര്‍ സിംഗ് ചരക്.

സ്റ്റാൻഡ് ബൈ കളിക്കാർ: ഗുർനൂർ സിംഗ് ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊടിയൻ, സമീർ റിസ്‌വി, ഷെയ്ക് റഷീദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി
രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ