15-കാരൻ വൈഭവ് സൂര്യവംശിയെ വൈസ് ക്യാപ്റ്റനാക്കിതയിനെതിരെ വിമര്‍ശനവുമായി ഹർഷ ഭോഗ്‌ലെ

Published : Jul 31, 2026, 09:44 AM IST
Vaibhav Sooryavanshi Duleep Trophy

Synopsis

പരിചയസമ്പന്നനായ ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനൊപ്പമായിരിക്കും വൈഭവ് സൂര്യവംശി ഈസ്റ്റ് സോണിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുക.

മുംബൈ: ദൂലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഈസ്റ്റ് സോൺ (കിഴക്കൻ മേഖല) ടീമിന്‍റെ വൈസ് ക്യാപ്റ്റനായി കൗമാര താരം വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്തതിനെതിരെ വിമര്‍ശനവുമായി കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഇഷാൻ കിഷൻ ആണ് ടീമിന്‍റെ നായകന്‍. സീനിയർ ടീമിൽ പരിചയസമ്പന്നരായ ഒട്ടേറെ പ്രമുഖ കളിക്കാരുണ്ടായിട്ടും, റെഡ്-ബോൾ ക്രിക്കറ്റിൽ വലിയ പരിചയസമ്പത്തില്ലാത്ത വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിനെയാണ് ഹര്‍ഷ ഭോഗ്‌ലെ ചോദ്യം ചെയ്തത്.

ഇതിന് പിന്നിലെ ചിന്താഗതി എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് ഹര്‍ഷ ഭോഗ്‌‌ലെ എക്സ് പോസ്റ്റില്‍ പറഞ്ഞു. സീനിയർ റെഡ്-ബോൾ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ചതിന് പിന്നിലെ ചിന്ത എന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതുവരെ കളിച്ച 12 ഇന്നിങ്സുകളിൽ നിന്ന് 17.25 ശരാശരിയിൽ വെറും 207 റൺസ് മാത്രമാണ് അവൻ നേടിയിട്ടുള്ളത്. അവന്‍റെ കഴിവ് അസാധാരണമാണ്, സംശയമില്ല; പക്ഷേ റെഡ്-ബോൾ ക്രിക്കറ്റിൽ അവൻ ഇനിയും ഏറെ പഠിക്കാനുണ്ട്, എന്ന് ഹർഷ ഭോഗ്ലെ തന്‍റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

 

പരിചയസമ്പന്നനായ ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനൊപ്പമായിരിക്കും വൈഭവ് സൂര്യവംശി ഈസ്റ്റ് സോണിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഐപിഎല്ലിലും നിശ്ചിത ഓവർ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത വൈഭവിന്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ (8 മത്സരങ്ങളിൽ നിന്ന് 207 റൺസ്, ഉയർന്ന സ്കോർ 93) തന്റെ കരുത്ത് തെളിയിക്കാൻ ദൂലീപ് ട്രോഫി മികച്ച വേദിയാകും.അതേസമയം, ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും മുകേഷ് കുമാറും ഉൾപ്പെടുന്ന ബൗളിങ് നിര ഈസ്റ്റ് സോണിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.

ഈസ്റ്റ് സോൺ സ്‌ക്വാഡ്: ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുഹമ്മദ് ഷമി, മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ്, സൂരജ് ജയ്‌സ്വാൾ, വിരാട് സിങ്, കുമാർ കുശാഗ്ര, ശിഖർ മോഹൻ, സുഭ്രാംശു സേനാപതി, അഭിജിത് സർക്കാർ, അനുകുൽ റോയ്, ഡെനിഷ് ദാസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

14 ടീമുകൾ, 57 മത്സരങ്ങള്‍, 12 വേദികൾ, 2027ലെ ഏകദിന ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ച് ഐസിസി, പട്ടികയിൽ വിക്ടോറിയ ഫോൾസും
സഞ്ജുവും പന്തും പുറത്ത്, ഷമിക്കും ഇടമില്ല; ഭുവിയെ തിരികെ വിളിച്ച് വമ്പൻ സർപ്രൈസ്, ഏകദിന ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് അശ്വിന്‍