സഞ്ജുവും പൃഥ്വിയുമില്ല; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ

By Web TeamFirst Published Aug 1, 2021, 10:15 PM IST
Highlights

റിഷഭ് പന്താണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷനും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രിക്ക്ബസ് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് കമന്റേര്‍ ഹര്‍ഷാ ഭോഗ്‌ലെ. ശ്രീലങ്കന്‍ പര്യടനത്തില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ്, യുവ ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരെ ഉള്‍പ്പെടുത്താതെയാണ് ഭോഗ്‌ലെ ടീം ഒരുക്കിയിരിക്കുന്നത്. റിഷഭ് പന്താണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷനും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രിക്ക്ബസ് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പാണ്. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും നാല് പേസര്‍മാരുമുണ്ട്. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്ത്, ശ്രീലങ്കയില്‍ മികച്ച പ്രകടനം പുറത്തെടുത്ത യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ദീപക് ചാഹര്‍ എന്നിവരും പേസര്‍മാരായുണ്ട്. 

നാലാം പേസറായി മുഹമ്മദ് ഷമി, ടി നടരാജന്‍ എന്നിവര്‍ നാലാം പേസര്‍ സ്ഥാനത്തേക്ക് മത്സരം. ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ തമ്മിലാണ് മത്സരം. ഇതില്‍ ജഡേജയ്ക്കാണ ഭോഗ്‌ലെ പ്രാധാന്യം നല്‍കുന്നത്. രാഹുല്‍, രോഹിത്, കോലി, സൂര്യകുമാര്‍ എന്നിവര്‍ ആദ്യ നാല്  സ്ഥാനത്ത് കളിക്കും. അഞ്ചാം സ്ഥാനത്തേക്ക് ഇഷാനും ശ്രേയാസ് അയ്യരും തമ്മിലാണ് മത്സരം. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍/ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷാമി/ നടരാജന്‍, യൂസ്‌വേന്ദ്ര ചാഹല്‍.

click me!