
കൊളംബോ: ശ്രീലങ്കന്‍ ഇടംകൈയന്‍ പേസര്‍ ഇസുരു ഉഡാന രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത തലമുറ താരങ്ങള്‍ക്കായി വഴി മാറിക്കൊടുക്കാന്‍ എന്‍റെ സമയമായി എന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ 33കാരനായ ഉഡാന പറയുന്നത്. ലങ്കയെ അതിയായ അഭിനിവേശത്തോടും അടങ്ങാത്ത പ്രതിബദ്ധതയോടും കൂടി പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും ഉഡാന വ്യക്തമാക്കി.
അടുത്ത കാലത്ത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സജീവ താരങ്ങളിലൊരാളായിരുന്ന ഇസുരു ഉഡാനയ്‌ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദിയും ആശംസയുമറിയിച്ചു.
ഇംഗ്ലണ്ടില്‍ വച്ച് 2009ലെ ടി20 ലോകകപ്പിലാണ് ലങ്കയ്‌ക്കായി ഉഡാന അരങ്ങേറിയത്. ഏകദിനത്തില്‍ ഇന്ത്യക്കെതിരെ 2012ലും അരങ്ങേറി. എന്നാല്‍ പിന്നീട് ഇലവനിലെത്താന്‍ ഏഴ് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. കരിയറിന്‍റെ അവസാന കാലത്താണ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സജീവ താരമായത്. തിരിച്ചുവരവില്‍ വാലറ്റത്ത് ഹാര്‍ഡ് ഹിറ്റിംഗ് മികവ് കൊണ്ടും ഉഡാന ശ്രദ്ധിക്കപ്പെട്ടു.
ലങ്കയ്‌ക്കായി 21 ഏകദിനങ്ങളും 35 ടി20കളും കളിച്ച ഉഡാന രണ്ട് ഫോര്‍മാറ്റിലുമായി 45 വിക്കറ്റുകള്‍ നേടി. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലാണ് അവസാനമായി ലങ്കന്‍ കുപ്പായമണിഞ്ഞത്. എന്നാല്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല. ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ കളിച്ചപ്പോഴും വിക്കറ്റ് സ്വപ്‌നമായി തുടര്‍ന്നു. ലങ്കന്‍ ക്രിക്കറ്റ് വലിയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് താരത്തിന്‍റെ വിരമിക്കല്‍.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സൂപ്പർ താരം പിൻമാറി
അലസമായി കളിച്ച് സഞ്ജു സുവര്‍ണാവസരം നഷ്ടമാക്കിയെന്ന് മുന്‍ പാക് താരം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!