ടി20 ലോകകപ്പ്: ഇന്ത്യന്‍ സ്‌ക്വാഡ് പ്രവചിച്ച് മുന്‍താരം; വമ്പന്‍ സര്‍പ്രൈസുകള്‍

By Web TeamFirst Published Aug 1, 2021, 2:33 PM IST
Highlights

രണ്ട് വിക്കറ്റ് കീപ്പര്‍മാരെ സ്‌ക്വാഡില്‍ മുന്‍താരം ഉള്‍പ്പെടുത്തിയപ്പോള്‍ മലയാളി സഞ്ജു സാംസണ് ഇടംപിടിക്കാനായില്ല

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രവചിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീം. ലങ്കന്‍ പര്യടനത്തില്‍ ടീമിനെ നയിച്ച ഓപ്പണര്‍ ശിഖര്‍ ധവാനെയും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയാണ് സബ ടീമിനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വിക്കറ്റ് കീപ്പര്‍മാരെ സ്‌ക്വാഡില്‍ മുന്‍താരം ഉള്‍പ്പെടുത്തിയപ്പോള്‍ മലയാളി സഞ്ജു സാംസണ് ഇടംപിടിക്കാനായില്ല. അതേസമയം പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന പേസര്‍ ടി നടരാജന് ടീമില്‍ സ്ഥാനമുണ്ട്. 

'ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കായി സെലക്‌ടര്‍മാര്‍ തെരഞ്ഞെടുത്ത പതിനേഴോളം താരങ്ങളുണ്ട്. അവിടെ നിന്ന് എന്‍റെ ടീമിനെ തീരുമാനിച്ചു തുടങ്ങാം. ഇംഗ്ലണ്ടിലായതിനാല്‍ ലങ്കക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പര്യടനത്തില്‍ അവസരം ലഭിക്കാതിരുന്ന താരങ്ങളെ ഒഴിവാക്കാനാവില്ല. ടീം സന്തുലിതമാകേണ്ടതുണ്ട്. അതിനാല്‍ വാഷിംഗ്‌ടണ്‍ സുന്ദറിനെ എന്‍റെ ടീമില്‍ ഉള്‍പ്പെടുത്തുന്നു. യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ഓഫ് സ്‌പിന്നര്‍ ടീമില്‍ വേണം. അദേഹമൊരു ഓള്‍റൗണ്ടര്‍ കൂടിയാണ്. വാഷിംഗ്‌ടണിനൊപ്പം സ്‌പിന്നറായി രാഹുല്‍ ചഹാറിനെയും ഉള്‍പ്പെടുത്തുന്നു. കാരണം രാഹുല്‍ ഒരു അറ്റാക്കിംഗ് ബൗളറാണ്, വിക്കറ്റ് വേട്ടക്കാരനാണ്, മാച്ച് വിന്നറാണ്. 

ഫോമിലേക്ക് തിരിച്ചെത്തുന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ഉള്‍ക്കൊള്ളിക്കുന്നു. ഭുവി ഇന്ത്യന്‍ ടീമിലെ അഭിഭാജ്യ ഘടകമായിരിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവെച്ച ബാറ്റ്സ്‌മാന്‍ ശ്രേയസ് അയ്യരും ടീമിലുണ്ട്. ഇത്തവണ ഐപിഎല്ലില്‍ കളിക്കാനായില്ലെങ്കിലും കഴിഞ്ഞ പ്രാവശ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇക്കാരണങ്ങളാണ് ശ്രേയസിനെ തെരഞ്ഞെടുത്തതിന് പിന്നില്‍' എന്നും സബാ കരീം പറഞ്ഞു. 

സബാ കരീമിന്‍റെ ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ടി നടരാജന്‍, ജസ്‌പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍. 

ഇന്ത്യന്‍ സ്‌ക്വാഡ് സെലക്ഷനായി ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ഒക്‌ടോബര്‍ 15നാണ് ഫൈനല്‍. ഐപിഎല്‍ പൂര്‍ത്തിയായ ശേഷം ഒക്‌ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി20 ലോകകപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് കൊവിഡിനെത്തുടർന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇം​ഗ്ലണ്ടിന് കനത്ത തിരിച്ചടി; സൂപ്പർ താരം പിൻമാറി

അലസമായി കളിച്ച് ‌സഞ്ജു സുവര്‍ണാവസരം നഷ്ടമാക്കിയെന്ന് മുന്‍ പാക് താരം

എന്ത് വില കൊടുത്തും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മത്സരയോഗ്യമാക്കും: കായിക മന്ത്രി

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!