
കറാച്ചി: ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകളില്‍ പലതും അമ്പയര്‍മാര്‍ ഔട്ട് വിളിക്കാതിരിക്കുന്നതും ബൗളര്‍ നിരാശയോടെ തിരിച്ചു നടക്കുന്നതും നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. ശ്രീശാന്തിനെ പോലെയുള്ള ബൗളര്‍മാര്‍ അമ്പയര്‍ ഔട്ട് വിളിക്കാനായി ശക്തമായി അപ്പീല്‍ ചെയ്യാറുണ്ട്. എന്നിട്ടും കുലുങ്ങാത്ത അമ്പയറെ എന്തു ചെയ്യും.
പാക് പേസര്‍ ഹസന്‍ അലി ചെയ്തത് കുറച്ച് വ്യത്യസ്തമായ കാര്യമായിരുന്നു. ശക്തമായ അപ്പീലിലും കുലുങ്ങാത്ത അമ്പയറുടെ കൈവിരല്‍ നിര്‍ബന്ധപൂര്‍വം പിടിച്ചുയര്‍ത്തുക. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നടന്ന പാക് ടീമിലെ താരങ്ങള്‍ തമ്മില്‍ നടന്ന പരിശീലന മത്സരത്തിലായിരുന്നു രസകരമായ സംഭവം.
അയര്‍ലന്‍ഡിനെതിരായ ആവേശ ജയത്തിനിടയിലും ഇന്ത്യക്ക് നാണക്കേടായി ഒരു റെക്കോര്‍ഡ്
ഹസന്‍ അലിയുടെ പന്തില്‍ സല്‍മാന്‍ അലി അഗ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ശക്തമായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. തുടര്‍ന്നാണ് അമ്പയറുടെ അടുത്തേക്ക് ഓടിയെത്തി തമാശക്ക് അമ്പയറുടെ വിരല്‍ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചത്. ഇത് കളിക്കാര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
ശ്രീലങ്കന്‍ പര്യടനത്തിനായി പ്രഖ്യാപിച്ച പാക്കിസ്ഥാന്‍റെ 18 അംഗ ടീമിലെ താരങ്ങള്‍ തമ്മിലായിരുന്നു പരിശീലന മത്സരം. അരങ്ങേറ്റക്കാരന്‍ അഗ സല്‍മാന്‍, മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്, നസീം ഷാ എന്നിവരും 18 അംഗ ടീമിലുണ്ട്. 2021ലെ മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ അലിക്ക് പക്ഷെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് വിക്കറ്റ് മാത്രമെ വീഴ്ത്താനായിരുന്നുള്ളു. ഓസ്ട്രേലിയക്കെതിരെ തിളങ്ങിയില്ലെങ്കിലും ഹസന്‍ അലിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിരുന്നു.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്: ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത, രോഹിത് കളിക്കാനുള്ള സാധ്യത തള്ളാതെ ദ്രാവിഡ്
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണ് പാക്കിസ്ഥാന്‍ കളിക്കുക. അടുത്ത മാസം 16ന് ഗോളിലാണ് ആദ്യ ടെസ്റ്റ്. 24ന് കൊളംബോയില്‍ രണ്ടാം ടെസ്റ്റ് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!