
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാലു റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കി പരമ്പര തൂത്തുവാരിയെങ്കിലും ഇന്ത്യക്ക് നാണക്കേടായി ഒരു റെക്കോര്‍ഡ്. ആദ്യം ബാറ്റ് ചെയ്ത് 225 റണ്‍സടിച്ച ഇന്ത്യക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയ അയര്‍ലന്‍ഡ് 20 ഓവറില്‍ 221 റണ്‍സടിച്ചിരുന്നു. ദീപക് ഹൂഡയുടെ സെഞ്ചുറിയുടെയും സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ 225 റണ്‍സടിച്ചത്.
ഇഷാന്‍ കിഷനെ തുടക്കത്തിലെ നഷ്ടമായശേഷം രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 176 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യയെ കാത്തിരുന്നത് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയൊഴികെയുള്ളവരാരും അവസാന നാലോവറില്‍ ക്രീസില്‍ പിടിച്ചു നില്‍ക്കാതിരുന്നതോടെ അവസാന മൂന്നോവറില്‍ 24 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.
ഇന്ത്യന്‍ ഇന്നിംഗ്സില്‍ ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. ഇതാദ്യമായാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് ബാറ്റര്‍മാര്‍ ഗോള്‍ഡന്‍ ഡക്കാവുന്നത്. ടി20 ക്രിക്കറ്റില്‍ 200 റണ്‍സിലേറെ നേടിയ ടീമിലെ മൂന്ന് പേര്‍ ഗോള്‍ഡന്‍ ഡക്കാവുന്നതും ഇതാദ്യമായാണ്.
'എന്നേക്കാളും നന്നായി നീ ബാറ്റ് ചെയ്തു'; സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി ദീപക് ഹൂഡ
എന്നാല്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡ ഡക്കായതിന്‍രെ റെക്കോര്‍ഡ് ഇന്ത്യക്കല്ല. അത് ന്യൂസിലന്‍ഡിന്‍റെ പേരിലാമ്. 2019ല്‍ല്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തില്‍ കിവീസ് ടീമിലെ നാലു പേര്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു.