
അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് വിക്കറ്റായിരുന്നിട്ടും റണ്‍സടിക്കാതെ പ്രതിരോധിച്ചു കളിച്ച ഓസ്ട്രേലിയയുടെ സമീപനത്തെ ചോദ്യം ചെയ്ത് മുന്‍ പാക് താരം ബാസിത് അലി. അദ്യ രണ്ട് ദിവസത്തെ ഓസ്ട്രേലിയയുടെ ബാറ്റിംഗ് കണ്ടാല്‍ അവരാണ് പരമ്പരയില്‍ മുന്നിലെന്ന് തോന്നുമെന്നും ബാസിത് അലി യുട്യൂബ് ചാനലില്‍ പറഞ്ഞു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം 255 റണ്‍സും രണ്ടാം ദിനം 225 റണ്‍സുമാണ് നേടിയത്. അവരുടെ ബാറ്റിംഗ് 1970-1980 കാലഘട്ടത്തിലെ ടെസ്റ്റ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അവരാണ് പരമ്പരയില്‍ മുന്നിലെന്ന രീതിയിലായിരുന്നു അവരുടെ ബാറ്റിംഗിലെ മെല്ലെപ്പോക്ക്. ഒരുപക്ഷെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലുറപ്പിച്ചതിനാലാകാം അവര്‍ പ്രതിധോധ ബാറ്റിംഗ് സമീപനം സ്വീകരിച്ചത്.
സെഞ്ചുറി നേടിയെങ്കിലും ഉസ്മാന്‍ ഖവാജയുടെ ബാറ്റിംഗ് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ ബാറ്റുചെയ്യുന്നതുപോലെയായിരുന്നു. സ്വാര്‍ത്ഥയയോടെയുള്ള ഇന്നിംഗ്സാണ് ഖവാജ കളിച്ചത്. 422 പന്തുകള്‍ നേരിട്ടശേഷം 180 റണ്‍സാണ് ഖവാജ നേടിയത്. അതേസമയം, കാമറൂണ്‍ ഗ്രീന്‍ മാത്രമാണ് ഓസ്ട്രേലിയക്കാരനെപ്പോലെ ബാറ്റ് ചെയ്തത്. അഹമ്മദാബാദ് ടെസ്റ്റില്‍ ഖവാജക്കൊപ്പ ഗ്രീനും തന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നു. 170 പന്തില്‍ 114 റണ്‍സെടുത്താണ് ഗ്രീന്‍ പുറത്തായത്.
റസാഖിന്‍റെ പേസാക്രമണം, സ്കൂപ്പിന് ശ്രമിച്ച് ഗംഭീർ, പണിപാളി! ഏറുകൊണ്ടത് തലയ്ക്ക്, ഓടിയെത്തി അഫ്രീദി
അതുപോലെ പാറ്റ് കമിന്‍സിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കാണ് സ്റ്റീവ് സ്മിത്തും കോച്ച് ആന്‍ഡ്ര്യു മക്ഡൊണാള്‍ഡും ശ്രമിക്കുന്നതെന്നും ബാസിത് അലി പറഞ്ഞു. അവരുടെ കോച്ച് ശരാശരി കളിക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ ചിന്തകളും ശരാശരിയായിരിക്കും. ഇന്‍ഡോര്‍ ടെസ്റ്റില്‍ സ്മിത്തിന്‍റെ നേതൃത്വത്തിലിറങ്ങിയ ഓസീസ് ജയിച്ചു. അഹമ്മദാബാദില്‍ സമനില നേടി സ്മിത്തിന്‍റെ ക്യാപ്റ്റ്‍ സ്ഥാനം ഉറപ്പിക്കാനാണ് മക്‌ഡൊണാള്‍ഡ് ശ്രമിക്കുന്നതെന്നും ബാസിത് അലി ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!