ടി20 ലോകകപ്പ്: 'ഇപ്പോഴും കൂറ്റന്‍ സിക്‌സുകളടിക്കാന്‍ ധോണിക്ക് പറ്റും'; പ്രകീര്‍ത്തിച്ച് കെ എല്‍ രാഹുല്‍

By Web TeamFirst Published Oct 20, 2021, 1:49 PM IST
Highlights

ടീം ഇന്ത്യയുടെ പരിശീലനത്തിലും മറ്റും ധോണിയെ കാണാം. വലിയ വേദികളില്‍ ധോണിക്കുള്ള പരിചയമാണ് മെന്ററാക്കി നിശ്ചയിക്കാന്‍ ബിസിസിഐയെ (BCCI) പ്രേരിപ്പിച്ചത്.

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ (Team India) മെന്ററാണ് എം എസ് ധോണി (MS Dhoni). ടി20 ലോകകപ്പിനുള്ള (T20 World Cup) ടീം പ്രഖ്യാപിച്ചപ്പോഴാണ് ധോണിയെ മെന്ററാക്കി തീരുമാനിച്ചത്. ടീം ഇന്ത്യയുടെ പരിശീലനത്തിലും മറ്റും ധോണിയെ കാണാം. വലിയ വേദികളില്‍ ധോണിക്കുള്ള പരിചയമാണ് മെന്ററാക്കി നിശ്ചയിക്കാന്‍ ബിസിസിഐയെ (BCCI) പ്രേരിപ്പിച്ചത്. രണ്ട് ലോകകപ്പും ഒരു ഐസിസി ചാംപ്യന്‍സ് ട്രോഫിയും ധോണിയുടെ അക്കൗണ്ടില്‍. 

ടി20 ലോകകപ്പ്: അവന്‍ ഗെയിം ചെയ്ഞ്ചറാണ്!; പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സ്റ്റെയ്ന്‍

ധോണിയുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലും (KL Rahul) ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ''ഐപിഎല്‍ ഫൈനല്‍ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന് ഇപ്പോഴും ആര്‍ക്കും ഉറപ്പില്ല. കായികക്ഷമതയുടെ കാര്യത്തില്‍ ധോണി ഇപ്പോഴും ഞങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഒരു മത്സരത്തിനിടെ ഇപ്പോഴും ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് പന്തടിച്ചുകളയാനുള്ള കരുത്ത് ധോണിക്കുണ്ട്. കരുത്തനായ മനുഷ്യനാണ് ധോണി. വിക്കറ്റുകള്‍ക്കിടയിലും വേഗത്തില്‍ ഓടാന്‍ ധോണിക്ക് സാധിക്കും. പൂര്‍ണ കായികക്ഷമതയുണ്ട് അദ്ദേഹത്തിന്. ടീമിനൊപ്പമുള്ളത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ടി20 ലോകകപ്പ്: 'ഹാര്‍ദിക് പാണ്ഡ്യ പന്തെറിയണമെന്നില്ല'; താരത്തിന് പിന്തുണയുമായി ഇതിഹാസതാരം

ടീമിലെ മിക്കവരും അദ്ദേഹത്തിന് കീഴില്‍ കളിച്ച താരങ്ങളാണ്. ക്യാപ്റ്റനായിരുന്നപ്പോള്‍ എങ്ങനെയായിരുന്നോ, അതുപോലെതന്നെയാണ് ഇപ്പോഴും അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ ശാന്തത ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. ഡ്രസിംഗ് റൂമില്‍ അദ്ദേഹത്തിന്റെ വല്ലാത്ത ആത്മവിശ്വാസമാണ് നല്‍കുന്നത്. ധോണിക്കൊപ്പമുള്ള ഇപ്പോഴത്തെ ദിവസങ്ങള്‍ നന്നായി ആസ്വദിക്കുന്നു. ക്രിക്കറ്റിനെ കുറിച്ച്, ക്യാപ്റ്റന്‍സിയെ കുറിച്ചെല്ലാം അദ്ദേഹത്തോട് കൂടുതല്‍ ചോദിച്ചറിയാനുണ്ട്.'' രാഹുല്‍ പറഞ്ഞു. 

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് അവസാന സന്നാഹത്തില്‍ ഓസീസിനെതിരെ; പാകിസ്ഥാനും മത്സരം

ഇവിടെ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചത് ഗുണം ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു. ''യുഎഇയില്‍ കളിച്ച ആറോ ഏഴോ ഐപിഎല്‍ മത്സരങ്ങള്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തു. ഏത് ഷോട്ടുകള്‍ കളിക്കണമെന്നും കളിക്കരുതെന്നും ഇപ്പോള്‍ നന്നായി അറിയാം.'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന താരങ്ങളില്‍ ഒരാളാണ് രാഹുല്‍. അവസാന നാല് സീസണില്‍ യഥാക്രമം 659, 593, 670, 626 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുകള്‍.

click me!