ഇക്കഴിഞ്ഞ ഐപിഎല്‍ (IPL 2021) മത്സരങ്ങളില്‍ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) വേണ്ടി പന്തെറിഞ്ഞിരുന്നില്ല. പിന്നാലെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പാണ്ഡ്യയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

ദില്ലി: ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ടി20 ലോകകപ്പില്‍ (T20 World Cup) പന്തെറിയുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്‍ (IPL 2021) മത്സരങ്ങളില്‍ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) വേണ്ടി പന്തെറിഞ്ഞിരുന്നില്ല. പിന്നാലെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പാണ്ഡ്യയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പാണ്ഡ്യ എന്ന് പന്തെറിഞ്ഞ് ഫിസിയോക്ക് മാത്രമേ അറിയൂ എന്നാണ് രോഹിത് പറഞ്ഞത്.

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് അവസാന സന്നാഹത്തില്‍ ഓസീസിനെതിരെ; പാകിസ്ഥാനും മത്സരം

അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ പുതിയ റോളും പാണ്ഡ്യ വ്യക്തമാക്കി. എം എസ് ധോണി (ങട ഉവീിശ) ഗംഭീരമാക്കിയ ഫിനിഷറുടെ റോളിലായിരിക്കും താനെന്നാണ് പാണ്ഡ്യ പറഞ്ഞത്. ഇപ്പോള്‍ പാണ്ഡ്യക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരം കപില്‍ ദേവ്. പാണ്ഡ്യ പന്തെറിയാത്തത് ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിക്കില്ലെന്നാണ് കപില്‍ പറയുന്നത്. ''പാണ്ഡ്യ പന്തെറിഞ്ഞില്ലെങ്കിലും ആ കുറവ് മറികടക്കാനുള്ള കരുത്ത് ടീം ഇന്ത്യക്കുണ്ട്. ഓള്‍റൗണ്ടര്‍ ടീമിലുണ്ടെങ്കില്‍ അത് വലിയമാറ്റം വരുത്തുമെന്ന് ഉറപ്പാണ്. 

ടി20 ലോകകപ്പ് ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ തയാറാണെന്ന് ഓയിന്‍ മോര്‍ഗന്‍

ബൗളര്‍മാരെ മാറിപരീക്ഷിക്കാന്‍ ക്യാപ്റ്റന് അവസരം കിട്ടും. പാണ്ഡ്യ രണ്ടോവറെങ്കിലും പന്തെറിഞ്ഞാല്‍ ടീം ഇന്ത്യക്ക് കരുത്താവും. ഇനി പന്തെറിഞ്ഞില്ലെങ്കില്‍, ആ കുറവ് നികത്താനുള്ള ശേഷി ഇപ്പോഴത്തെ ടീമിനുണ്ട്.'' കപില്‍ വ്യക്തമാക്കി. 

ചാംപ്യന്‍സ് ലീഗ്: ആദ്യജയം തേടി ബാഴ്‌സലോണ ഇന്നിറങ്ങും; മാഞ്ചസ്റ്ററിനും ചെല്‍സിക്കും ഇന്ന് മത്സരം

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പണ്ഡ്യയാണ് ശ്രദ്ധാകേന്ദ്രം. ഐപിഎല്ലില്‍ ഒറ്റപ്പന്തുപോലും മുംബൈ ഇന്ത്യന്‍സിനായി എറിയാതിരുന്നതോടെയാണ് ഓള്‍റൗണ്ടറെച്ചൊല്ലി പലതരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തിലും പന്തെറിയാതിരുന്നതോടെ ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും ശക്തമാണ്.