
കറാച്ചി:സമകാലീന ക്രിക്കറ്റിലെ ഫാബ് ഫോറില്‍(Fab Four) ഉള്‍പ്പെടാന്‍ എന്തുകൊണ്ടും അര്‍ഹതയുള്ള ബാറ്ററാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമെന്ന്(Babar Azam) മുന്‍ പാക് നായകന്‍ വസീം അക്രം(Wasim Akram). ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli), ഡേവിഡ് വാര്‍ണര്‍(David Warner), ജോ റൂട്ട്(Joe Root), എന്നിവര്‍ക്കൊപ്പം ബാബര്‍ അസം കൂടി ചേരുന്നതാണ് ഇപ്പോഴത്തെ ഫാബ് ഫോറെന്നും ബാബറിനെക്കാള്‍ മുന്നിലാണ് കോലിയുടെ സ്ഥാനമെന്നും അക്രം പറഞ്ഞു. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍, ടി20 റാങ്കിംഗില്‍ മൂന്നാമതും ടെസ്റ്റ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തുമാണ്.
ബാറ്ററെന്ന നിലയില്‍ ഈ നൂറ്റാണ്ട് ബാബര്‍ അസമിന് അവകാശപ്പെട്ടതാകുമെന്നുംഅക്രം പറഞ്ഞു. പാക് ബാറ്റിംഗ് ഇതിഹാസങ്ങളായ സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, സലീം മാലിക്, ഇന്‍സമാം ഉള്‍ ഹഖ്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരുടെ നിരയിലേക്ക് ഉയരാന്‍ മിടുക്കുള്ള ബാബറില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാമെന്നും അക്രം പറഞ്ഞു.
2010 മുതല്‍ ബാബറിന്‍റെ പ്രകടനം ഞാന്‍ അടുത്തുനിന്നു കാണുന്നുണ്ട്. 2017ല്‍ പിഎസ്എല്ലില്‍ കറാച്ചി കിംഗ്സിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോഴും ബാബറുമായി അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. ജോലിയോടുള്ള അയാളുടെ പ്രതിബദ്ധതയും പ്രകടനത്തിലെ സ്ഥിരതയും മികച്ചൊരു ലീഡറുടെ ലക്ഷണങ്ങളാണ്. കളിയോടുള്ള അയാളുടെ പ്രതിബദ്ധത എനിക്കിഷ്ടമാണ്. കാരണം, അയാളുടെ പ്രകടനങ്ങളില്‍ ഒരിക്കലും അയാള്‍ തൃപ്തനാവാറില്ല.
ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് അയാളുടെ ചിന്ത. അത് മികച്ചൊരു ലീഡറുടെ ലക്ഷണമാണ്. ബാബറിനെ കുട്ടിയായിരിക്കുമ്പോഴെ എനിക്കറിയാം. അന്നുമുതല്‍ അയാളുടെ കളിയോടുള്ള പ്രതിബദ്ധത ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം പ്രകടനത്തിലെ അയാളുടെ സ്ഥിരതയും-അക്രം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!