T20 Team of the Year : കോലിയും രോഹിത്തുമില്ല, ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍; കനേരിയയുടെ ടി20 ടീം ഇങ്ങനെ

By Web TeamFirst Published Dec 21, 2021, 4:34 PM IST
Highlights

ഈ സീസണില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കനേരിയയുടെ ടീം. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

കറാച്ചി: മൂന്ന് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയയുടെ (Danish Kaneria) ടി20 ടീം. കനേരിയ തിരഞ്ഞെടുത്ത മൂന്ന് പേരില്‍ വിരാട് കോലി (Virat Kohli), രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവരില്ലെന്നുള്ള ഇന്ത്യന്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്ന കാര്യം. മൂന്ന് പാകിസ്ഥാന്‍ താരങ്ങളും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളില്‍ രണ്ട് പേരും ന്യൂസിലന്‍ഡില്‍ നിന്ന് ഒരാളും ടീമിലെത്തി.

ഈ സീസണില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കനേരിയയുടെ ടീം. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഒരു കലണ്ടര്‍ വര്‍ഷം  ടി20യില്‍ 1000ത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഏക താരമാണ് റിസ്‌വാന്‍. ഇംഗ്ലീഷ് താരങ്ങളായി ജോസ് ബട്‌ലര്‍ മൂന്നാമനായും ലിയാം ലിവിംഗ്‌സറ്റണ്‍ നാലാമനായും ക്രീസിലെത്തും. ഓസീസ്  ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ ഊഴമാണ് അടുത്തത്. 

പിന്നാലെ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും. ഓസ്‌ട്രേലിയയുടെ ആഡം സാംപയാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. പേസര്‍മാരുടെ ലിസ്റ്റിലാണ് ഇന്ത്യയുടെ മൂന്നാമന്‍. ജസ്പ്രീത് ബുമ്ര. പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി, ന്യൂസിലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ടീമിലുളള മറ്റു പേസര്‍മാര്‍. 12-ാമനായി റിഷഭ് പന്തും ടീമിലുണ്ട്.

കനേരിയയുടെ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മിച്ചല്‍ മാര്‍ഷ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷഹീന്‍ അഫ്രീദി, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, ആഡം സാംപ, റിഷഭ് പന്ത് (പന്ത്രണ്ടാമന്‍).

click me!