'അവൻ ടി20യില്‍ ഡബിള്‍ സെഞ്ചുറി അടിക്കുന്ന ആദ്യതാരമാകും'; വൈഭവിനെക്കുറിച്ച് വമ്പൻ പ്രവചനവുമായി ലളിത് മോദി

Published : Jun 02, 2026, 02:20 PM IST
Lalit Modi

Synopsis

ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അവന്‍ ടി20യിൽ 200 റൺസ് നേടും, എനിക്ക് അവനോട് പറയാനുള്ളത് ഒന്ന് മാത്രമാണ്.

ലണ്ടൻ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച 15-കാരൻ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള പ്രശംസകൊണ്ട് മൂടി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി. ടൂർണമെന്‍റിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി റൺവേട്ടക്കാരിൽ ഒവൈഭവ് ന്നാമതെത്തിയിരുന്നു.

വിസ്ഡന് നൽകിയ അഭിമുഖത്തിലാണ് ലളിത് മോദി വൈഭവിനെക്കുറിച്ച് വലിയ പ്രവചനങ്ങൾ നടത്തിയത്. ടി20 ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരാവാന്‍ വൈഭവിനാവുമെന്ന് മോദി പറഞ്ഞു. ഏതൊരു ഹോളിവുഡ്, ബോളിവുഡ് ചലച്ചിത്ര താരങ്ങളേക്കാളും വലിയ ജനപ്രീതിയുള്ള സൂപ്പർസ്റ്റാറായി വൈഭവ് മാറുമെന്നും ലളിത് മോദി പറഞ്ഞു.

ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അവന്‍ ടി20യിൽ 200 റൺസ് നേടും, എനിക്ക് അവനോട് പറയാനുള്ളത് ഒന്ന് മാത്രമാണ്. പണം തലയ്ക്ക് പിടിക്കാൻ അനുവദിക്കരുത്. നീ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഒന്നാം നമ്പർ സൂപ്പർസ്റ്റാറാകും; ഏതൊരു ഹോളിവുഡ്, ബോളിവുഡ് താരങ്ങളേക്കാളും വലിയ താരം- ലളിത് മോദി പറഞ്ഞു. യുവതാരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ ഫ്രാഞ്ചൈസി, ആഭ്യന്തര ലീഗുകൾക്ക് മുൻഗണന നൽകുന്ന പ്രവണത നല്ല കാര്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. മറ്റ് കായിക ഇനങ്ങളെ ഉദാഹരിച്ചായിരുന്നു മോദിയുടെ വിശദീകരണം:

ബാസ്കറ്റ്ബോളിൽ താരങ്ങൾ യുഎസ് ദേശീയ ടീമിനേക്കാൾ എൻബിഎയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഫുട്ബോളിൽ ഇംഗ്ലണ്ട് ദേശീയ ടീമിനേക്കാൾ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്നതിനെക്കുറിച്ചാണ് പലരും സംസാരിക്കുന്നത്. ക്രിക്കറ്റിലും വരും ദിവസങ്ങളിൽ ഇതേ രീതി തന്നെയായിരിക്കും മുന്നോട്ട് വരികയെന്നും യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎൽ തിളക്കത്തില്‍ വിപണിമൂല്യം കുതിച്ചുയര്‍ന്നു, പരസ്യ വിപണിയിലും കോടികൾ വാരി വൈഭവ് സൂര്യവംശി
'വൈഭവ് അസാധാരണ പ്രതിഭ, നിങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാം'; അജിത് അഗാർക്കർക്ക് ബിസിസിഐയുടെ ഗ്രീൻ സിഗ്നൽ