കൊറോണ വൈറസ് മൂലം ആളുകള്‍ മരിക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നു: യുവരാജ് സിംഗ്

By Web TeamFirst Published Apr 1, 2020, 8:30 AM IST
Highlights

ആളുകള്‍ അനാവശ്യമായി ഭയപ്പെടുന്നതിന് പകരം ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റേയും സൈറ്റുകള്‍ സന്ദര്‍ശിച്ച് ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയാണ് വേണ്ടത് 

ദില്ലി: കൊറോണ വൈറസ് ബാധിച്ച് ആളുകള്‍ മരിക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ആഗോള തലത്തില്‍ അതീവ വ വേഗതയിലാണ് കൊറോണ വൈറസ് പടരുന്നത്. ആളുകള്‍ അനാവശ്യമായി ഭയപ്പെടുന്നതിന് പകരം ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റേയും സൈറ്റുകള്‍ സന്ദര്‍ശിച്ച് ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയാണ് വേണ്ടതെന്ന് യുവരാജ് സിംഗ് പറഞ്ഞു. ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യവരാജ് സിംഗിന്‍റെ പ്രതികരണം. 

നേരത്തെ ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ എം എസ് ധോണിയും വിരാട് കോലിയും തന്നെ പിന്തുണച്ചിട്ടില്ലെന്ന് യുവരാജ് സിംഗ് ആരോപിച്ചിരുന്നു. തിരിച്ചുവരാന്‍ ശ്രമിച്ചപ്പോള്‍ ടീം മാനേജ്മെന്റ് തന്നോട് പുലര്‍ത്തിയ സമീപനത്തില്‍ വിരമിക്കല്‍ വേളയില്‍ യുവി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.സൗരവ് ഗാംഗുലിക്കും ധോണിക്കും കോലിക്കും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ എനിക്ക് ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട്. അതിനുശേഷം മഹി ക്യാപ്റ്റനായി. ധോണിയാണോ ഗാംഗുലിയാണോ മികച്ച നായകനെന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഗാംഗുലിക്ക് കീഴില്‍ കളിച്ചപ്പോഴാണ് എനിക്ക് കൂടുതല്‍ നല്ല ഓര്‍മകളുള്ളത്. അതിന് കാരണം ഗാംഗുലി നല്‍കിയ പിന്തുണയാണ്. ധോണിയില്‍ നിന്നോ കോലിയില്‍ നിന്നോ എനിക്ക് ആ പിന്തുണ കിട്ടിയിട്ടില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. 

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് യുവി ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറിയത്. 2011ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ രണ്ടാംവട്ടം ലോകകപ്പ് കീരീടം ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് യുവിയായിരുന്നു. പിന്നീട് ക്യാന്‍സര്‍ ബാധിതനായി യുവി ചികിത്സക്കുശേഷം രോഗം ഭേദമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പ്രതാപകാലത്തെ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഈ വര്‍ഷമാണ് യുവി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

click me!