ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വെള്ളത്തിലാകുമോ?, കൊളംബോയിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

Published : Feb 14, 2026, 10:25 AM ISTUpdated : Feb 14, 2026, 10:27 AM IST
R Premadasa Stadium Colombo

Synopsis

ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

കൊളംബോ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മഴ ഭീഷണി. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി.

ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. 'അക്യുവെതർ' റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കും കൊളംബോയിൽ 70-80 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കാമെങ്കിലും, ഇടയ്ക്കിടെയുള്ള മഴ കളി തടസ്സപ്പെടുത്താനോ മത്സരം വൈകിപ്പിക്കാനോ സാധ്യതയുണ്ട്.

ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ അത്യാധുനിക സംവിധാനങ്ങള്‍ ആരാധകർക്ക് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. കനത്ത മഴ പെയ്താലും മൈതാനം മുഴുവനായി മൂടാനുള്ള കവറുകൾ ഇവിടെ ലഭ്യമാണ്. അതിനാൽ മഴ മാറിയാൽ വെറും 20 മിനിറ്റിനുള്ളിൽ കളി പുനരാരംഭിക്കാൻ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കുമെന്നതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം.

കാലാവസ്ഥയ്ക്ക് പുറമെ ടീം ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നം ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. വയരിലെ അണുബാധയെത്തുടർന്ന് രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്ന അഭിഷേകിന് നമീബിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. അബിഷേകിവ് നാളെ കളിക്കാനാകുമോ എന്ന കാര്യത്തിൽ മെഡിക്കൽ സംഘത്തിന്‍റെ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല.

അഭിഷേകില്‍ ആശങ്ക

അഭിഷേകിന്‍റെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസണാണ് ഇഷാൻ കിഷനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 8 പന്തിൽ 22 റൺസെടുത്ത് സഞ്ജു മികച്ച തുടക്കം നൽകിയെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റാൻ സാധിച്ചില്ല. പാകിസ്ഥാനെതിരായ നിർണായക മത്സരത്തിൽ സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ അതോ അഭിഷേക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പാകിസ്ഥാനെതിരായ മത്സരങ്ങളിൽ എന്നും തിളങ്ങാറുള്ള ഹാർദിക് പാണ്ഡ്യയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. പാകിസ്ഥാനെതിരെ കളിച്ച 12 ഇന്നിംഗ്സുകളിൽ നിന്നായി 315 റൺസും 25 വിക്കറ്റുകളും ഹാർദിക് നേടിയിട്ടുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മത്സരഫലത്തെ സ്വാധീനിക്കാൻ ഹാർദിക്കിന് സാധിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഒപ്പം ഇഷാൻ കിഷന്‍റെ തകർപ്പൻ ഫോമും ഇന്ത്യയ്ക്ക് കരുത്താകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവനെ കൈവിടരുത്, പാകിസ്ഥാനെതിരെ അഭിഷേക് ഇല്ലെങ്കിൽ പകരം ഓപ്പണര്‍ സഞ്ജു തന്നെ'; പിന്തുണയുമായി സൗരവ് ഗാംഗുലി
നിമിത്തങ്ങളെല്ലാം ശരിയാണ്, ഇത്തവണയും ലോകകപ്പ് ഇന്ത്യക്ക് തന്നെ; ആദ്യ സൂചന സിംബാബ്‌വെ ഓസീസിനെ അട്ടിമറിച്ചതിലൂടെ