
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കക്കെതിരെ ഇന്ത്യക്ക് 108 റണ്‍സിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം. ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ടായി. 52 പന്തില്‍ 36 റണ്‍സെടുത്ത നിതീഷ് സുധിനി ആണ് അമേരിക്കയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ സാഹിൽ ഗാര്‍ഗ്(16), അര്‍ജ്ജുന്‍ മഹേഷ്(16), അദ്നിത് ജാംബ്(18) എന്നിവര്‍ മാത്രമാണ് അമേരിക്കൻ ടീമില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഹെനില്‍ പട്ടേല്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അമേരിക്കക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത അമ്രീന്ദര്‍ ഗില്ലിനെ വിഹാന്‍ മല്‍ഹോത്രയുടെ കൈകളിലെത്തിച്ച് ഹെനില്‍ പട്ടേലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. സാഹില്‍ ഗാര്‍ഗും അര്‍ജ്ജുൻ മഹേഷും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാഹില്‍ ഗാര്‍ഗിനെ(16) മടക്കി ദീപേഷ് ദേവേന്ദ്രന്‍ തിരിച്ചടിച്ചു. പിന്നാലെ ഉത്കര്‍ഷ് ശ്രീവാസ്തവയെ(0)യും അര്‍ജ്ജുന്‍ മഹേഷിനെയും(16) മടക്കി ഹെനില്‍ പട്ടേല്‍ അമേരിക്കയെ 39-5ലേക്ക് തള്ളിയിട്ടു. നിതീഷ് സുധിനിയുടെ ഒറ്റയാള്‍ പോരാട്ടം അമേരിക്കയെ 50 കടത്തിയെങ്കിലും കൂടെ പിടിച്ചു നില്‍ക്കാന്‍ ആരുമുണ്ടായില്ല.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം മഹമ്മദ് ഇനാനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യ പ്ലേയിംഗ് ഇലവൻ: ആയുഷ് മാത്രെ (ക്യാപ്റ്റൻ),വൈഭവ് സൂര്യവംഷി, വേദാന്ത് ത്രിവേദി,വിഹാൻ മൽഹോത്ര,അഭിഗ്യാൻ കുണ്ടു,ഹർവൻഷ് പംഗാലിയ,ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, ഖിലൻ പട്ടേൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!