നാണക്കേടിന്റെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനവും

By Web TeamFirst Published Feb 24, 2021, 8:41 PM IST
Highlights

ആദ്യ അഞ്ച് ചെറിയ സ്‌കോറുകളില്‍ മൂന്നാമതാണ് ഇത്. ഇതില്‍ മൂന്ന് ചെറിയ സ്‌കോറുളും ഇംഗ്ലണ്ടില്‍ വച്ചായിരുന്നുവെന്നുള്ളതാണ് രസകരമായ മറ്റൊരു വസ്തുത. 

അഹമ്മദാബാദ്: നാണക്കേടിന്റെ പട്ടികയില്‍ അഹമ്മദാബാദ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറും. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ഏറ്റവും ചെറിയ സ്‌കോറുകളുടെ പട്ടികയിലാണ് അഹമ്മദാബാദില്‍ 112 റണ്‍സ് ഇടം നേടിയത്. ആദ്യ അഞ്ച് ചെറിയ സ്‌കോറുകളില്‍ മൂന്നാ്മതാണ് ഇത്. ഇതില്‍ മൂന്ന് ചെറിയ സ്‌കോറുളും ഇംഗ്ലണ്ടില്‍ വച്ചായിരുന്നുവെന്നുള്ളതാണ് രസകരമായ മറ്റൊരു വസ്തുത. 

101 റണ്‍സാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടിയ ഏറ്റവും ചെറിയ സ്‌കോര്‍. 1971ല്‍ ഓവലിലായിരുന്നു ആ മത്സരം. 1979/80ല്‍ രണ്ടാമത്തെ ചെറിയ സ്‌കോര്‍. മുംബൈയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 102 റണ്‍സിന് പുറത്തായി. 1986ല്‍ ഇതേ സ്‌കോറില്‍ ഒരിക്കല്‍കൂടി ഇംഗ്ലണ്ട് പുറത്തായി. ഇത്തവണ ലീഡ്‌സിലായിരുന്നു മത്സരം. പിന്നാലെ അഹമ്മദാബാദിലെ ഇന്നത്തെ ഇന്നിങ്‌സ്. 1986ല്‍ ലീഡ്‌സില്‍ 128 റണ്‍സിനും ഇംഗ്ലണ്ട് പുറത്തായിരുന്നു. ഇതോടെ അഞ്ച് ചെറിയ ഇന്നിങ്‌സുകളുടെ പട്ടിക പൂര്‍ണം.

നേരത്തെ, ആറ് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 36 റണ്‍സിനാണ് അക്‌സര്‍ ആറ് വിക്കറ്റുകള്‍ നേടിയത്. മൂന്ന് വിക്കറ്റുമായി ആര്‍ അശ്വിന്‍ മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍മാരായിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യമായിട്ടാണ് സ്പിന്നര്‍മാര്‍ മാത്രം ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുന്നത്.

click me!