
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ അവസാന നിമിഷം കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും തന്ത്രം പിഴച്ചു. പത്തൊമ്പതാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ ആദ്യ പന്തില്‍ തന്നെ കുല്‍ദീപ് യാദവ് ബൗള്‍ഡായതോടെ ഇന്ത്യക്ക് അവസാന അഞ്ച് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്നായി.
തൊട്ട് മുന്‍ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച അര്‍ഷ്ദീപ് സിംഗാകട്ടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലായിരുന്നു. പത്താം നമ്പറില്‍ പ്ലേയിംഗ് ഇലവന്‍ അനുസരിച്ചായിരുന്നെങ്കില്‍ യുസ്‌വേന്ദ്ര ചാഹലായിരുന്നു ഇറങ്ങേണ്ടത്. കുല്‍ദീപ് ഔട്ടായതോടെ ചാഹല്‍ പാഡണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുകയും ചെയ്തു. എന്നാല്‍ ചാഹലിനെക്കാള്‍ ബാറ്റ് ചെയ്യുമെന്ന കണക്കുകൂട്ടലില്‍ അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറിനെ ബാറ്റിംഗിന് അയക്കാനായിരുന്നു കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും തീരുമാനിച്ചത്. ഇതോടെ ഗ്രൗണ്ടിലിറങ്ങിയ ചാഹലിനെ ഇരവരും ഡഗ് ഔട്ടില്‍ നിന്ന് തിരിച്ചുവിളിച്ചു.
ആര്‍സിബിക്ക് പുതിയ ആശാനായി; ഉപദേശകനായി ഇതിഹാസ താരവും വരുന്നു
ചാഹല്‍ തിരിച്ചുപോകുകയും ചെയ്തു. ആകെ ആശയക്കുഴപ്പമായതോടെ മുകേഷ് കുമാര്‍ ഗ്രൗണ്ടിലേക്ക് വേഗം ഇറങ്ങാനൊരുങ്ങന്നതിനിടെ അമ്പയര്‍ ഇടപെട്ടു. നിയമം അനുസരിച്ച് ചാഹല്‍ ആദ്യം ഗ്രൗണ്ടില്‍ പ്രവേശിച്ചതിനാല്‍ തിരിച്ചു കയറാനാവില്ലെന്നും ചാഹല്‍ തന്നെ ബാറ്റ് ചെയ്യണമെന്നും അമ്പയര്‍ പറഞ്ഞു. ഇതോടെ ചാഹല്‍ തന്നെ ക്രീസിലെത്തി. ആദ്യ പന്തില്‍ സിംഗിളെടുത്ത് അര്‍ഷ്ദീപിന് സ്ട്രൈക്ക് നല്‍കാനും ചാഹലിനായി. എന്നാല്‍ അഞ്ചാം പന്തില്‍ അര്‍ഷ്ദീപ് പുറത്തായതോടെ അവസാന പന്ത് നേരിടാനായി മുകേഷ് കുമാര്‍ ക്രീസിലെത്തി. ഒരു പന്തില്‍ ആറ് റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. സിംഗിളെടുക്കാനെ മുകേഷിനായുള്ളു. ഇന്ത്യ നാലു റണ്‍സിന് തോറ്റു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!