ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ഇനി ഒരുമാസം, ശ്രേയസിന്‍റെ കാര്യം സംശയത്തില്‍;പ്രതീക്ഷയോട സഞ്ജുവും സൂര്യയും

Published : Aug 05, 2023, 02:39 PM IST
ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ഇനി ഒരുമാസം, ശ്രേയസിന്‍റെ കാര്യം സംശയത്തില്‍;പ്രതീക്ഷയോട സഞ്ജുവും സൂര്യയും

Synopsis

പരിക്കേറ്റ കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയും ലോകകപ്പ് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലും ബുമ്രയും പരിക്കില്‍ നിന്ന് മോചിതരായി കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ബുമ്രയെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തിട്ടുണ്ട്.

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ബാക്കിയുള്ളത് ഒരുമാസം. അടുത്ത മാസം അഞ്ചിന് മുമ്പ് 15 അംഗ ലോകകപ്പ് സ്ക്വാഡിനെയും റിസര്‍വ് താരങ്ങളെയും പ്രഖ്യാപിക്കണമെന്നാണ് ഐസിസി ക്രിക്കറ്റ് ബോര്‍ഡുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുശേഷം ടി20 പരമ്പരയില്‍ മത്സരിക്കുകയാണ് നിലവില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തില്‍ യുവനിരയാണ് വിന്‍ഡീസിനെതിരെ കളിക്കുന്നത്.

ഏകദിന പരമ്പരയില്‍ ഇരുവരും ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ ഏകദിനത്തില്‍ മാത്രമാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്. അതും ഏഴാമനായി. കോലിയാകട്ടെ ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്തില്ല. തുടര്‍ന്നുള്ള രണ്ട് ഏകദിനങ്ങളിലും ഇരുവരും കളിച്ചതുമില്ല. പകരം മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്.

പരിക്കേറ്റ കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയും ലോകകപ്പ് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലും ബുമ്രയും പരിക്കില്‍ നിന്ന് മോചിതരായി കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ബുമ്രയെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തിട്ടുണ്ട്. രാഹുലിനെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ശ്രേയസ് അയ്യരുടെ കാര്യം സംശയത്തിലാണ്. ശ്രേയസ് ഏകദിന ക്രിക്കറ്റ് കളിക്കാന്‍ ആവശ്യമായി കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ആ നാലു ടീമുകളല്ലാതെ മറ്റാര്; ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസീസ് ഇതിഹാസം

ശ്രേയസ് അയ്യര്‍ പരിക്ക് മാറി തിരിച്ചെത്തിയില്ലെങ്കില്‍ പകരം മധ്യനിരയില്‍ സഞ്ജു സാംസണെയും സൂര്യകുമാര്‍ യാദവിനെയുമാകും പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സൂര്യക്ക് മൂന്ന് മത്സരങ്ങളിലും അവസരം നല്‍കിയെങ്കിലും തിളങ്ങാനായിരുന്നില്ല. എന്നാല്‍ സഞ്ജുവാകട്ടെ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ ഒരു അര്‍ധസെഞ്ചുറി നേടി.

സൂര്യയെ ഫിനിഷറായി ആറാ നമ്പറിലേക്ക് പരിഗണിക്കുന്ന കാര്യവും ആലോചനയിലുണ്ട്. അവസാന 10-15 ഓവര്‍ ബാറ്റ് ചെയ്യുന്ന രീതിയില്‍ സൂര്യക്ക് അവസരം നല്‍കാനാണ് ടീം മാനേജ്മെന്‍റ് ആലോചിക്കുന്നത്. കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം വിന്‍ഡീസിലെ പ്രകടനത്തോടെ ഇഷാന്‍ കിഷനും ഉറപ്പിച്ചിട്ടുണ്ട്.  രോഹിത്, കോലി, ഗില്‍, രാഹുല്‍, ഹാര്‍ദ്ദിക്, എന്നിവര്‍ ബാറ്റിംഗ് നിരയില്‍ ഉറപ്പാണ്. സ്പിന്‍ ഓള്‍ റൗണ്ടറായി ജഡേജയും രണ്ടാം സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലെത്തുമെന്നാണ് കരുതുന്നത്. പേസര്‍മാരായി സിറാജ്, ബുമ്ര, ഷമി എന്നിവരെത്തുമ്പോള്‍ നാലാം പേസറായി മുകേഷ് കുമാറോ അര്‍ഷ്ദീപ് സിംഗോ 15 അംഗ ടീമിലെത്തും. മൂന്നാം സ്പിന്നറും ജഡേജയുടെ ബാക്ക് അപ്പുമായി അക്ഷര്‍ പട്ടേലും ടീമിലിടം നേടുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്