റൂട്ടിനെ പൂട്ടണോ? ഇന്ത്യക്ക് നിസ്സാരം! വഴി പറഞ്ഞ് മുന്‍താരം

By Web TeamFirst Published Aug 19, 2021, 3:06 PM IST
Highlights

റൂട്ട് ക്രീസിലെത്തിയാലുടന്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയെയും മുഹമ്മദ് സിറാജിനേയും നായകന്‍ വിരാട് കോലി പന്തെറിയാന്‍ ക്ഷണിക്കണമെന്ന് പനേസര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യക്ക് വലിയ തലവേദന ജോ റൂട്ടിന്‍റെ മിന്നും ഫോമാണ്. നാല് ഇന്നിംഗ്‌സുകളില്‍ രണ്ട് സെഞ്ചുറികള്‍ സഹിതം റൂട്ട് 386 റണ്‍സ് അടിച്ചുകൂട്ടിക്കഴി‌ഞ്ഞു. റൂട്ടിനെ വേഗം മടക്കിയതോടെയാണ് ലോര്‍ഡ്‌സില്‍ ഇന്ത്യ വിജയിച്ചത്. റൂട്ടിനെ അനായാസം പൂട്ടാന്‍ കോലിക്ക് ഉപദേശം നല്‍കുകയാണ് മുന്‍ ഇംഗ്ലീഷ് സ്‌പിന്നര്‍ മോണ്ടി പനേസര്‍. 

റൂട്ട് ക്രീസിലെത്തിയാലുടന്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയെയും മുഹമ്മദ് സിറാജിനേയും നായകന്‍ വിരാട് കോലി പന്തെറിയാന്‍ ക്ഷണിക്കണമെന്ന് പനേസര്‍ പറയുന്നു. 'ഓഫ് സൈഡില്‍ അഞ്ചാം സ്റ്റംപില്‍ പന്തെറിഞ്ഞാല്‍ റൂട്ടിനെ പുറത്താക്കാം. ലോര്‍ഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ കോലിയുടെ പദ്ധതി ബുമ്ര മനോഹരമായി നടപ്പാക്കി. റൂട്ടിനെതിരെ കോലി വീണ്ടും പദ്ധതി തയ്യാറാക്കണം. നന്നായി കളിക്കും എന്നതിനാല്‍ ഷോര്‍ട്ട് പിച്ച് ബോളുകള്‍ അദേഹത്തിനെതിരെ എറിയരുത്. 

റൂട്ട് എപ്പോഴാണോ ക്രീസിലെത്തുന്നത് അപ്പോള്‍ത്തന്നെ ബുമ്രയെ കോലി വിളിക്കണം. ബാറ്റ്സ്‌മാനെ സമ്മര്‍ദത്തിലാക്കാന്‍ ബുമ്രക്കും സിറാജിനും കഴിയും. അതാണ് ലോര്‍ഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ നടപ്പാക്കിയതെന്നും റൂട്ടിന്‍റെ വിക്കറ്റ് തെറിപ്പിച്ചത്. നിങ്ങൾ റൂട്ടിനെ സമ്മര്‍ദത്തിലാക്കുകയും അയാളുടെ പൊസിഷന്‍ മാറ്റാൻ നിർബന്ധിക്കുകയും വേണം. നല്ല താളത്തില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന താരമാണ് റൂട്ട്. കളിയുടെ ഒഴുക്ക് നഷ്‌ടപ്പെട്ടാല്‍ റൂട്ട് തന്റെ പൊസിഷനും ഗെയിം പ്ലാനും മാറ്റും. അതാണ് ഇന്ത്യക്ക് ആവശ്യം. അങ്ങനെ ഇന്ത്യയ്‌ക്ക് ഇംഗ്ലണ്ട് നായകനെ നേരത്തേ പുറത്താക്കാന്‍ കഴിയും' എന്നും പനേസര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ജസ്‌പ്രീത് ബുമ്രയുടെ പന്തില്‍ റൂട്ട് 33 റണ്‍സില്‍ പുറത്തായിരുന്നു. ഈ പരമ്പരയില്‍ ആദ്യമായാണ് റൂട്ട് 50ല്‍ താഴെ സ്‌കോറില്‍ പുറത്താവുന്നത്. പിന്നാലെ മത്സരം 151 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്‌തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തിയിരുന്നു. 

ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഗംഭീര്‍

സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി, സര്‍പ്രൈസ് വിക്കറ്റ്കീപ്പര്‍; ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ഐപിഎല്ലിന് തയ്യാറെടുക്കാന്‍ 'തലപ്പട'; സിഎസ്‌കെയുടെ പരിശീലനം ഇന്ന് മുതല്‍ യുഎഇയിൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!