രാഹുല്‍-ഹൂഡ സഖ്യം ലഖ്‌നൗവിനെ കാത്തു! സന്ദീപിന് രണ്ട് വിക്കറ്റ്, രാജസ്ഥാന് മുന്നില്‍ 197 റണ്‍സിന്റെ വിജയലക്ഷ്യം

By Web TeamFirst Published Apr 27, 2024, 9:23 PM IST
Highlights

13-ാം ഓവറില്‍ സന്ദീപാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. ഹൂഡ പുറത്ത്. തുര്‍ന്നെത്തിയ നിക്കോളാസ് പുരാനും (11) തിളങ്ങാനായില്ല. ഇതിനിടെ രാഹുലും മടങ്ങി.

ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 197 റണ്‍സ് വിജയലക്ഷ്യം. ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.  മാറ്റമൊന്നമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. റിയാന്‍ പരാഗ് ഇംപാക്റ്റ് പ്ലയറായി കളിച്ചേക്കും.

തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴുന്നത് കണ്ടാണ് ലഖ്‌നൗവിന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. രണ്ട് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്റണ്‍ ഡി കോക്ക് (8), മാര്‍കസ് സ്‌റ്റോയിനിസ് (0) എന്നിവരുടെ വിക്കറ്റുകള്‍ ലഖ്‌നൗവിന് നഷ്ടമായി. ഡി കോക്കിനെ ട്രന്റ് ബോള്‍ട്ട് ബൗള്‍ഡാക്കിയപ്പോള്‍ സ്‌റ്റോയിനിസിനെ സന്ദീപും വീഴ്ത്തി. പിന്നാലെ ഹൂഡ - രാഹുല്‍ സഖ്യം 115 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ലഖ്‌നൗ ഇന്നിംഗ്‌സിന്റെ നട്ടെല്ലായതും. 

ഹര്‍ഷ ഭോഗ്ലയുടെ ലോകകപ്പ് ടീമില്‍ സഞ്ജു കളിക്കുക മൂന്നാമതായി! കാരണവും അദ്ദേഹം പറയും; 15 അംഗ ടീം ഇങ്ങനെ

13-ാം ഓവറില്‍ സന്ദീപാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. ഹൂഡ പുറത്ത്. തുര്‍ന്നെത്തിയ നിക്കോളാസ് പുരാനും (11) തിളങ്ങാനായില്ല. ഇതിനിടെ രാഹുലും മടങ്ങി. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. ആയുഷ് ബദോനി (13 പന്തില്‍ 18), ക്രുനാല്‍ പാണ്ഡ്യ (11 പന്തില്‍ 15) എന്നിവര്‍ക്ക് വേണ്ട വിധത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. സന്ദീപിന് പുറമെ ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ചെന്നൈയെ മറികടന്ന് ഡല്‍ഹി കാപിറ്റല്‍സ്! പോയിന്റ് പട്ടികയില്‍ വന്‍ നേട്ടം, മുംബൈയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍  (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, സന്ദീപ് ശര്‍മ്മ, യുസ്വേന്ദ്ര ചാഹല്‍.

click me!