'അവർ മൂന്നുപേരും പ്ലേയിംഗ് ഇലവനിലുണ്ടാകും'; വിന്‍ഡീസിനെതിരായ അഞ്ചാം ടി20ക്ക് മുൻപ് വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

Published : Oct 17, 2026, 11:15 AM IST
IND vs WI

Synopsis

കഴിഞ്ഞ മത്സരത്തിനിടെ തോളിൽ പരിക്കേറ്റ ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് കളിക്കുനന കാര്യം അനിശ്ചിതത്വത്തിലാണ്. അർഷ്ദീപിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ പകരക്കാരനായി ടീമിലെത്തിയ ഭുവനേശ്വർ കുമാർ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കും.

ബെംഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിര്‍ണായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാലാവസ്ഥയും പിച്ചിന്‍റെ സവിശേഷതകളും കണക്കിലെടുത്ത് ഇന്ത്യ മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരുമായി കളത്തിലിറങ്ങാനാണ് കൂടുതൽ സാധ്യതയെന്ന് തന്‍റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിനിടെ തോളിൽ പരിക്കേറ്റ ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് കളിക്കുനന കാര്യം അനിശ്ചിതത്വത്തിലാണ്. അർഷ്ദീപിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ പകരക്കാരനായി ടീമിലെത്തിയ ഭുവനേശ്വർ കുമാർ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കും. ഭുവനേശ്വർ പുതിയ പന്തിൽ മയാങ്ക് യാദവിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം, പ്രിൻസ് യാദവിനെ മാറ്റണോ അതോ സ്പിന്നർ കുൽദീപ് യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമല്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. മഴയെത്തുടർന്ന് പരിശീലനം തടസപ്പെടുകയും പിച്ച് ദീർഘനേരം കവറുകൾ കൊണ്ട് മൂടുകയും ചെയ്തതിനാൽ പിച്ചിൽ ഈർപ്പം നിലനിൽക്കാൻ സാധ്യതയേറെയാണ്. ഇത്തരം സാഹചര്യത്തിൽ കുൽദീപിനെക്കാൾ പ്രയോജനം ചെയ്യുക മറ്റൊരു പേസറായിരിക്കുമെന്നും, അതിനാൽ ഭുവനേശ്വർ കുമാർ, മയാങ്ക് യാദവ്, പ്രിൻസ് യാദവ് എന്നിവരടങ്ങുന്ന പേസ് നിരയെ കളിപ്പിക്കുന്നതാകും ഉചിതമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ശേഷിയുള്ള കുൽദീപ് യാദവ് ടീമിലുണ്ടാകുന്നത് എപ്പോഴും മികച്ചതാണെങ്കിലും ബെംഗളൂരുവിൽ അതിനുള്ള സാധ്യത കുറവാണ്. കുൽദീപിനെ ഉൾപ്പെടുത്തണമെങ്കിൽ ഒരു ബാറ്ററെ ഒഴിവാക്കേണ്ടി വരും. എന്നാൽ ബാറ്റിംഗ് ലൈനപ്പിന്‍റെ ആഴം കുറയ്ക്കുന്ന രീതിയിലേക്ക് ഇന്ത്യൻ മാനേജ്‌മെന്‍റ് പോവില്ലെന്നാണ് കരുതുന്നത്. അതിനാൽ തന്നെ മുൻപത്തെ മത്സരത്തിൽ നിന്ന് ഒരു മാറ്റം മാത്രമായിരിക്കും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തുകയെന്നും ചോപ്ര വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
പ്ലേയിംഗ് ഇലവനിൽ ഇടമില്ല, ക്ഷമയോടെ കാത്തിരിക്കണമെന്ന് ഗംഭീർ; രണ്ട് വാക്കുകളിൽ മറുപടിയുമായി വൈഭവ്