പ്ലേയിംഗ് ഇലവനിൽ ഇടമില്ല, ക്ഷമയോടെ കാത്തിരിക്കണമെന്ന് ഗംഭീർ; രണ്ട് വാക്കുകളിൽ മറുപടിയുമായി വൈഭവ്

Published : Oct 17, 2026, 09:53 AM IST
Goutam Gambhir and  Vaibhav Sooryavanshi

Synopsis

നിലവിലെ ഓപ്പണിംഗ് കൂട്ടുകെട്ടായ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ സഖ്യത്തെ മാറ്റാൻ ടീം മാനേജ്‌മെന്‍റ് തയാറല്ലെന്ന സൂചനയാണ് കോച്ച് ഗൗതം ഗംഭീർ നൽകുന്നത്.

ബെംഗലൂരു: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാത്തതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പ്രതികരണവുമായി കൗമാരതാരം വൈഭവ് സൂര്യവംശി. "സ്റ്റിൽ ബിലീവിങ്" (ഇപ്പോഴും വിശ്വസിക്കുന്നു) എന്ന വൈഭവിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. അവസാന ടി20 പോരാട്ടത്തിലെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈഭവ്. നാലാം ടി20 ജയിച്ച് വിന്‍ഡീസ് പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായാക്കിതോടെ, നിർണായകമായ അവസാന മത്സരത്തിൽ വൈഭവിന് അവസരം നൽകണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്.

എന്നാൽ, നിലവിലെ ഓപ്പണിംഗ് കൂട്ടുകെട്ടായ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ സഖ്യത്തെ മാറ്റാൻ ടീം മാനേജ്‌മെന്‍റ് തയാറല്ലെന്ന സൂചനയാണ് കോച്ച് ഗൗതം ഗംഭീർ നൽകുന്നത്. വൈഭവിന് അവസരം കുറയുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വ്യക്തമായ ഭാഷയിലാണ് ഗൗതം ഗംഭീർ പ്രതികരിച്ചത്. സഞ്ജു സാംസണെയോ അഭിഷേക് ശർമ്മയെയോ മാറ്റിനിർത്തി വൈഭവിന് അവസരം നൽകുന്നത് നീതികേടാണെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്‍റായ ഒരു താരം കഴിവുള്ളതുകൊണ്ട് തന്നെയാണ് ആ നേട്ടം കൈവരിച്ചത്. ഏതാനും മത്സരങ്ങളിലെ പരാജയം കൊണ്ട് മാത്രം ഒരു താരം മോശക്കാരനാകുന്നില്ല. ലോകകപ്പ് നേടിയ ഒരു ടീം കോമ്പിനേഷനെ പെട്ടെന്ന് മാറ്റാനാവില്ല. വൈഭവിനോട് വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്, അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. വർഷങ്ങളായി ടീമിനായി മികച്ച സംഭാവനകൾ നൽകുന്നവർക്കായിരിക്കും എപ്പോഴും മുൻഗണന. അവസരം ലഭിക്കുമ്പോൾ അത് ദീർഘകാലത്തേക്ക് പ്രയോജനപ്പെടുത്താൻ വൈഭവിന് സാധിക്കും. ഗൗതം ഗംഭീർ പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ചർച്ചകളോ പുറത്തുനിന്നുള്ള സമ്മർദ്ദങ്ങളോ അല്ല പ്ലേയിംഗ് ഇലവൻ തീരുമാനിക്കുന്നതെന്നും ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിഎസ് ലക്ഷ്മൺ പരിശീലകനായെത്തിയ പരമ്പരകളിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്ന വൈഭവിന്, ഗംഭീറിന്‍റെ ഈ കർശന നിലപാടിന് കീഴിൽ കാത്തിരിപ്പ് തുടരേണ്ടി വരുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ക്രിക്കറ്റിലാദ്യം, ന്യൂസിലൻഡിലേക്ക് സ്വന്തം ചിലവിൽ നെറ്റ് ബൗളർമാരെ കൊണ്ടുപോകാൻ ശുഭ്‌മാൻ ഗിൽ
അസമിനെ തകര്‍ത്തു; 252 റൺസിന്‍റെ പടുകൂറ്റൻ ജയത്തോടെ കേരളം വിനു മങ്കാദ് ട്രോഫി നോക്കൗട്ടിൽ