
ഹൈദരാബാദ്: തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമയും സൺ നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും വിവാഹിതരാകുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽകണ്ട് വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചതോടെയാണ് മാസങ്ങളായി പ്രചരിച്ചിരുന്ന വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമായത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാരൻ കുടുംബം ക്ഷണക്കത്ത് കൈമാറിയത്. തുടർന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയായിരുന്നു. വധൂവരന്മാരുടെ വിവാഹ റിസപ്ഷൻ നവംബർ 21-ന് ചെന്നൈയിൽ വെച്ച് നടക്കുമെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. നവംബർ 11-ന് ഗ്രീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യമായിട്ടായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Sun Group Chairman Shri Kalanithi Maran and his wife, Smt. Kavery Maran, met Hon’ble Chief Minister Shri A. Revanth Reddy at his residence in Jubilee Hills and invited him to the wedding reception of their daughter, Kavya Maran.
The wedding reception of Kavya Maran and Anirudh Ravichander is scheduled to be held in Chennai on November 21. #KalanithiMaran #KavyaMaran
— Telangana CMO (@TelanganaCMO) October 16, 2026
തമിഴ് സിനിമാ ലോകത്തെയും വ്യവസായ-രാഷ്ട്രീയ മേഖലകളിലെയും പ്രമുഖർ ചെന്നൈയിൽ നടക്കുന്ന റിസപ്ഷനിൽ പങ്കെടുക്കും. കഴിഞ്ഞ കുറച്ചുകാലമായി അനിരുദ്ധിന്റെയും കാവ്യയുടെയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നേരത്തെ 2025-ൽ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ അനിരുദ്ധ് തള്ളിപ്പറഞ്ഞിരുന്നെങ്കിലും, കഴിഞ്ഞ ജൂണിൽ നടനും അനിരുദ്ധിന്റെ അമ്മാവനുമായ വൈ.ജി. മഹേന്ദ്രൻ ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്ന സൂചന നൽകിയിരുന്നു.
'ലിയോ', 'ജയിലർ 2', 'വേട്ടയ്യൻ', 'കൂലി' തുടങ്ങിയ ബിഗ് ബജറ്റ് സിനിമകൾക്ക് സംഗീതം നൽകി തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗമായി നിൽക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങളിൽ സജീവ സാന്നിധ്യമായതിലൂടെ ക്രിക്കറ്റ് ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!