അന്ന് എനിക്കു ചുറ്റുമുണ്ടായിരുന്നവര്‍ ഒത്തുകളിക്കാര്‍; മനസുതുറന്ന് അക്തര്‍

By Web TeamFirst Published Nov 2, 2019, 5:27 PM IST
Highlights

ആമിറും ആസിഫും ഒത്തുകളിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോല്‍ ഞാന്‍ തകര്‍ന്നുപോയി. ദേഷ്യം കൊണ്ട് ഞാന്‍ മുഷ്ടി ചുരുട്ടി ചുമരില്‍ ഇടിച്ചു. ആമിറിനെയും ആസിഫിനെയും പറഞ്ഞ് തിരുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് മനസുതുറന്ന് മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍. പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2011ലെ ഒത്തുകളി വിവാദത്തെക്കുറിച്ചാണ് അക്തര്‍ ഒരു ടോക് ഷോയില്‍ തുറന്നു പറഞ്ഞത്. അന്ന് ശരിക്കും താന്‍ കളിച്ചത് 21 പേര്‍ക്കെതിരെ ആണെന്ന് അക്തര്‍ പറഞ്ഞു.

എതിര്‍ ടീമിലെ 11 പേര്‍ക്കെതിരെയും എന്റെ ടീമിലെ 10 പേര്‍ക്കെതിരെയും. ആരാണ് ഒത്തുകളിക്കാരെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയായിരുന്നു അന്ന് ടീമിലുണ്ടായിരുന്നത്. എനിക്കൊരിക്കലും ഒത്തു കളിക്കാനും പാക്കിസ്ഥാനെ ചതിക്കാനും കഴിയുമായിരുന്നില്ല. പക്ഷെ എനിക്കുചുറ്റും അന്നുണ്ടായിരുന്നത്  മുഴുവന്‍ ഒത്തുകളിക്കാരായിരുന്നു.

ആമിറും ആസിഫും ഒത്തുകളിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോല്‍ ഞാന്‍ തകര്‍ന്നുപോയി. ദേഷ്യം കൊണ്ട് ഞാന്‍ മുഷ്ടി ചുരുട്ടി ചുമരില്‍ ഇടിച്ചു. ആമിറിനെയും ആസിഫിനെയും പറഞ്ഞ് തിരുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പ്രതിഭ നശിപ്പിക്കരുത് എന്ന് പറഞ്ഞിരുന്നു. പക്ഷെ കുറച്ചു പണത്തിനുവേണ്ട് അവര്‍ അവരെത്തന്നെ വിറ്റു. ഇല്ലെങ്കില്‍ പാക് ക്രിക്കറ്റിന് മിടുക്കരായ രണ്ട് പേസ് ബൗളര്‍മാരുണ്ടാവുമായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.

ഒത്തുകളി വിവാദത്തില്‍ പ്രായത്തിന്റെ ആനുകൂല്യത്തില്‍ അഞ്ച് വര്‍ഷം മാത്രം വിലക്ക് ലഭിച്ച ആമിര്‍ പിന്നീട് പാക് ടീമില്‍ തിരിച്ചെത്തി. ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും പാക്കിസ്ഥാനായി കളിച്ചു. എന്നാല്‍ ഒത്തുകളിക്ക് പിടിക്കപ്പെട്ട സല്‍മാന്‍ ബട്ടും ആസിഫിനും പിന്നീടൊരിക്കലും പാക് ടീം ജേഴ്സി അണിയാനായിട്ടില്ല.

click me!