
ദുബായ്: ടി20 ലോകകപ്പില്‍ ഓരോ ടീമിലേയും സ്‌ക്വാഡില്‍ ഏഴ് കളിക്കാരെ കൂടി അധികമായി ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി നല്‍കി. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെ ആകെ 30 അംഗ സംഘത്തെ കൊണ്ടുവരാം. നേരത്തെയിത് 23 ആയിരുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ടൂര്‍ണമെന്റ് അവസാനിക്കും വരെ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബയോ സെക്യുര്‍ ബബിളിലായിരിക്കും.
ഇതിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പെട്ടെന്ന് ഒരാളെ പകരക്കാരനായി കൊണ്ടുവരുക അത്ര എളുപ്പമല്ല. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയശേഷമെ ടീമിനൊപ്പം ചേര്‍ക്കാനാവൂ. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് കൂടുതല്‍ കളിക്കാരെ സ്‌ക്വാഡിനൊപ്പം ചേര്‍ക്കാന്‍ കഇഇ അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ട്വന്റി ട്വന്റി ലോകകപ്പ് നടക്കുക.
ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെല്ലാം ടീമിലേക്ക് വിളി വരാന്‍ സാധ്യതയേറെയാണ്. എന്നാല്‍ വരുന്ന ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!