5 ഓസീസ് താരങ്ങൾ, ഇന്ത്യയിൽ നിന്ന് 2 പേർ മാത്രം, രോഹിത്തും കോലിയും ഇല്ല; ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Published : Jan 23, 2024, 02:57 PM IST
5 ഓസീസ് താരങ്ങൾ, ഇന്ത്യയിൽ നിന്ന് 2 പേർ മാത്രം, രോഹിത്തും കോലിയും ഇല്ല; ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Synopsis

ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ടും കഴിഞ്ഞ വര്‍ഷം വിരമിച്ച പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഐസിസി ടീമിലുണ്ട്. ഇന്ത്യൻ താരങ്ങളില്‍ ആര്‍ അശ്വിനും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയുമാണ് ഐസിസി ടെസ്റ്റ് ടീമിലെത്തിയ രണ്ട് താരങ്ങള്‍.

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെര‍ഞ്ഞെടുത്ത് ഐസിസി.ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിരാട് കോലിയോ ടെസ്റ്റ് ടീമില്‍ ഇടം നേടിയിട്ടില്ല. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സാണ് ഐസിസി ടെസ്റ്റ് ടീമിന്‍റെ നായകന്‍.

ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് കമിന്‍സിന് പുറമെ നാല് താരങ്ങള്‍ കൂടി ഐസിസി ടെസ്റ്റ് ടീമിലിടം നേടി. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി, പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് കമിന്‍സിന് പുറമെ ടെസ്റ്റ് ടീമിലെത്തിയ ഓസീസ് താരങ്ങള്‍.

ടെസ്റ്റ് ടീമില്‍ വിരാട് കോലിയുടെ പകരക്കാരനാവാൻ സാധ്യതയുള്ള താരങ്ങള്‍

ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ടും കഴിഞ്ഞ വര്‍ഷം വിരമിച്ച പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഐസിസി ടീമിലുണ്ട്. ഇന്ത്യൻ താരങ്ങളില്‍ ആര്‍ അശ്വിനും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയുമാണ് ഐസിസി ടെസ്റ്റ് ടീമിലെത്തിയ രണ്ട് താരങ്ങള്‍.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഐസിസി ടീമിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 1000ത്തിലേറെ റണ്‍സടിച്ച ഒരേയൊരു ബാറ്ററാണ് ഖവാജ. ഈ വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും ഖവാജയെ പരിഗണിക്കുന്നുണ്ട്.

2023ലെ ഐസിസി ടെസ്റ്റ് ടീം: ഉസ്മാന്‍ ഖവാജ, ദിമുത് കരുണരത്‌നെ, കെയ്ന്‍ വില്യംസൺ, ജോ റൂട്ട്, ട്രാവിസ് ഹെഡ്, രവീന്ദ്ര ജഡേജ, അലക്സ് ക്യാരി, പാറ്റ് കമിൻസ് (ക്യാപ്റ്റൻ), രവിചന്ദ്ര അശ്വിൻ, മിച്ചല്‍ സ്റ്റാർക്ക്, സ്റ്റുവര്‍ട്ട് ബ്രോഡ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്