
ദുബായ്: ഐസിസി പുരസ്‌കാരങ്ങളില്‍ വനിതകള്‍ക്കുള്ള എല്ലാ അവാര്‍ഡുകളും വാരിക്കൂട്ടി ഓസ്‌ട്രേലിയന്‍ വിസ്‌മയം എലിസ് പെറി. പതിറ്റാണ്ടിലെ ഏറ്റവും മികച്ച വനിത താരത്തിന് പുറമെ ഏകദിനത്തിലേയും ടി20യിലേയും മികച്ച താരത്തിനുള്ള പുരസ്‌കാരവും പെറിക്കാണ്.
അഞ്ച് ലോകകപ്പ് കിരീട നേട്ടങ്ങളും ബൗളിംഗിലേയും ബാറ്റിംഗിലേയും ഓള്‍റൗണ്ട് പ്രകടനവുമാണ് എലിസ് പെറിയെ പതിറ്റാണ്ടിലെ മികച്ച വനിത താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാര നിര്‍ണയ കാലയളവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റും ഓള്‍റൗണ്ടറായ എലിസ് പെറി സ്വന്തമാക്കി.
കഴിഞ്ഞ ദശകത്തില്‍ ഏകദിനത്തില്‍ 68.97 ബാറ്റിംഗ് ശരാശരിയില്‍ 2621 റണ്‍സും 25.09 ബൗളിംഗ് ശരാശരിയില്‍ 98 വിക്കറ്റും എലിസ് പെറി അക്കൗണ്ടിലാക്കി. 2013ല്‍ ഏകദിന ലോകകപ്പ് കിരീടവും സ്വന്തമായി.
ടി20യിലാവട്ടെ 30.39 ബാറ്റിംഗ് ശരാശരിയില്‍ 1155 റണ്‍സും 20.64 ബൗളിംഗ് ശരാശരിയില്‍ 89 വിക്കറ്റും പെറി നേടി. ഇതിനൊപ്പം ഓസ്‌ട്രേലിയയുടെ നാല് ടി20 ലോകകപ്പ് നേട്ടങ്ങളിലും(2012, 2014, 2018, 2020) പങ്കാളിയായി.
എതിരാളികളില്ല! കോലി പതിറ്റാണ്ടിലെ മികച്ച പുരുഷ ക്രിക്കറ്റര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!