കൊവിഡ് ഇഫക്ട്: ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ തേക്കുന്നതിന് പകരം ചുരണ്ടല്‍ നിയമവിധേയമാക്കിയേക്കും

By Web TeamFirst Published Apr 24, 2020, 9:40 PM IST
Highlights

പന്തിന്റെ ഒരുവശത്ത് തിളക്കം കൂട്ടി റിവേഴ്സ് സ്വിംഗ് ലഭിക്കാനായി ബൗളര്‍മാര്‍ പന്തില്‍ തുപ്പലും വിയര്‍പ്പും പുരട്ടുന്നത് കൊറോണക്കാലത്തിനുശേഷം അനുവദിക്കാന്‍ സാധ്യതയില്ല

ദുബായ്: പന്ത് ചുരണ്ടല്‍ ക്രിക്കറ്റില്‍ ഇതുവരെ പൊറുക്കാനാവാത്ത കുറ്റമായിരുന്നെങ്കില്‍ കൊവിഡ് കാലത്തിന് ശേഷം അത് നിയമവിധേയമായ കാര്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. പന്തില്‍ തുപ്പല്‍ പുരട്ടി തിളക്കം കൂട്ടുന്ന രീതി കൊവിഡ് കാലത്തിനുശേഷം അനുവദിക്കാനാവില്ല. ഈ സാഹചര്യത്തില്‍ അമ്പയര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ ഐസസി അനുമതി നല്‍കിയേക്കുമെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Alos Read: ഇന്ത്യന്‍ താരങ്ങള്‍ സ്വാര്‍ത്ഥരായി കളിക്കുന്നു; ഗുരുതര ആരോപണവുമായി ഇന്‍സമാം

പന്തിന്റെ ഒരുവശത്ത് തിളക്കം കൂട്ടി റിവേഴ്സ് സ്വിംഗ് ലഭിക്കാനായി ബൗളര്‍മാര്‍ പന്തില്‍ തുപ്പലും വിയര്‍പ്പും പുരട്ടുന്നത് കൊറോണക്കാലത്തിനുശേഷം അനുവദിക്കാന്‍ സാധ്യതയില്ല. അതിനാല്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ഐസിസിക്ക് തുറന്ന മനസാണെന്നാണ് റിപ്പോര്‍ട്ട്. കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ ശ്രമിച്ചതിന് മുമ്പ് പലതാരങ്ങളും പിടിയിലായിട്ടുണ്ട്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുനേരെ വരെ പന്ത് ചുരണ്ടല്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Alos Read: അതെന്റെ കടമയാണ്, അവരെന്റെ കുടുംബാംഗവും; വീട്ടുജോലിക്കാരിയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗൗതം ഗംഭീര്‍

ജെല്‍, ച്യൂയിംഗ് ഗം എന്നിവ ഉപയോഗിച്ചും ബൗളര്‍മാര്‍ പന്തില്‍ തിളക്കം കൂട്ടാന്‍ ശ്രമിക്കാറുണ്ട്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ ഒരു വശത്തെ തിളക്കം കളയാന്‍ ശ്രമിച്ചതിന് ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും, കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ എട്ട് മാസത്തേക്കും ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ പന്ത് ചുരണ്ടുന്നവര്‍ക്ക് നല്ലപേര് കിട്ടുന്ന കാലമാണ് വരാന്‍ പോവുന്നത്.

click me!