ദില്ലി: അസുഖംമൂലം മരിച്ച വീട്ട് ജോലിക്കാരിയുടെ മൃതദേഹം ലോക്ക് ഡൗണ്‍ കാരണം ജന്‍മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ആറ് വര്‍ഷമായി വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പത്രയുടെ മരണാനന്തര കര്‍മങ്ങളാണ് ഗംഭീര്‍ ചെയ്തത്. എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന അവര്‍ എനിക്കൊരു വീട്ടു ജോലിക്കാരിയല്ല, എന്റെ കുടുംബാംഗം തന്നെയാണ്. അവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുക എന്നത് എന്റെ കടമയും-ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

ജാതിയിലോ മതത്തിലോ വിശ്വാസത്തിലോ പദവിയിലോ ഒന്നുമല്ല ഒരാളുടെ മഹത്വമിരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാനുള്ള മാര്‍ഗമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയവും അതാണ്-ഗംഭീര്‍ കുറിച്ചു.

Also Read: ധോണിക്കല്ല എന്റെ വോട്ട്; ഏറ്റവും മികച്ച നായകനെ തിരിഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

ഒഡീഷയിലെ ജാജ്പൂര്‍ ജില്ലക്കാരിയാണ് മരിച്ച സുമിത്ര പത്ര(49) എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും കഴിഞ്ഞ ഏതാനു ദിവസങ്ങളായി ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമിത്ര മഹാപത്ര. ചൊവ്വാഴ്ചയാണ് അവര്‍ മരിച്ചത്.

Also Read: വാക് പോര് തുടരുന്നു; അഫ്രീദിയുടെ വായടപ്പിച്ച് ഗംഭീര്‍

എന്നാല്‍ ലോക്ക് ഡൗമ്‍ നിലവിലുള്ളതിനാല്‍ മൃതദേഹം ജന്‍മനാടായാ ഒഡീഷയിലേക്ക് കൊണ്ടുപോകാനായില്ല. ഈ സാഹചര്യത്തിലാണ് ഗംഭീര്‍ തന്നെ മുന്‍കൈയെടുത്ത് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഗംഭീറിന്റെ നടപടിയെ കേന്ദ്ര പെട്രോളിയം മന്ത്രിയും ഒഡീഷക്കാരനുമായ ധര്‍മേന്ദ്ര പ്രഥാന്‍ അഭിനന്ദിച്ചു.