Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ താരങ്ങള്‍ സ്വാര്‍ത്ഥരായി കളിക്കുന്നു; ഗുരുതര ആരോപണവുമായി ഇന്‍സമാം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കളിക്കുന്നതെന്നാണ് ഇന്‍സമാം പറയുന്നത്.

Indian Batsmen Played For Themselves, not for the team says Inzamam
Author
Karachi, First Published Apr 23, 2020, 3:19 PM IST

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കളിക്കുന്നതെന്നാണ് ഇന്‍സമാം പറയുന്നത്. മുന്‍ താരവും കമന്റേറ്ററുമായ റമീസ് രാജയുടെ യു ട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇന്‍സി.

സ്വാര്‍ത്ഥമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നതെന്നാണ് ഇന്‍സിയുടെ പക്ഷം. അദ്ദേഹം തുടര്‍ന്നു. ''ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയാണ് കടലാസില്‍ കൂടുതല്‍ കരുത്തരെന്നതില്‍ സംശയമില്ല. 

എന്നാല്‍ പാക് താരങ്ങള്‍ 30- 40 റണ്‍സെടുക്കുന്നത് ടീമിന് വേണ്ടിയാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ താരം സെഞ്ചുറി നേടിയാല്‍ അത് അയാള്‍ക്ക് വേണ്ടി മാത്രമാണ്. ഇരു ടീമിലേയും താരങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.''

1992 ലോകകപ്പിനെ കുറിച്ചും ഇന്‍സി വാചാലനായി. ''മോശം ഫോമിലൂടെ കടന്നുപോയിട്ടും ആ ലോകകപ്പില്‍ ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. യുവതാരങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നു ഇമ്രാനെ മഹാനായ ക്യാപ്റ്റനാക്കി മാറ്റിയത്. 

യുവതാരങ്ങള്‍ക്കു അദ്ദേഹം വലിയ പിന്തുണയായിരുന്നു നല്‍കിയിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തിന് ഇത്രയുമധികം ബഹുമാനം നല്‍കാനുള്ള കാരണം.'' ഇന്‍സി പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios