ICC ODI Ranking : ഏകദിന റാങ്കിംഗ്; രണ്ടാം സ്ഥാനം നില‍നിർത്തി വിരാട് കോലി; ബൗളര്‍മാരില്‍ ഇന്ത്യക്ക് നിരാശ

By Web TeamFirst Published Jan 26, 2022, 5:36 PM IST
Highlights

ക്വിന്‍റൺ ഡി കോക്ക്, ആരോൺ ഫിഞ്ച്, ജോണി ബെയ്ർസ്റ്റോ, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വാൻ ഡർ ഡുസ്സൻ എന്നിവരാണ് അ‍ഞ്ച് മുതൽ പത്തുവരെ സ്ഥാനങ്ങളിൽ

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ (ICC ODI Ranking) ബാറ്റ‍ര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോലി (Virat Kohli) രണ്ടാം സ്ഥാനം നില‍നിർത്തി. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നേടിയ 116 റൺസോടെയാണ് കോലി രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാകിസ്ഥാൻ നായകൻ ബാബർ അസമാണ് (Babar Azam) ഒന്നാം സ്ഥാനത്ത്. ബാബറിന് 873ഉം കോലിക്ക് 836ഉം പോയിന്‍റാണുളളത്. റോസ് ടെയ്‌ലർ (Ross Taylor) മൂന്നും രോഹിത് ശർമ്മ (Rohit Sharma) നാലും സ്ഥാനങ്ങളിലാണ്. പരിക്കേറ്റ രോഹിത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിച്ചിരുന്നില്ല. 

ക്വിന്‍റൺ ഡി കോക്ക്, ആരോൺ ഫിഞ്ച്, ജോണി ബെയ്ർസ്റ്റോ, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വാൻ ഡർ ഡുസ്സൻ എന്നിവരാണ് അ‍ഞ്ച് മുതൽ പത്തുവരെ സ്ഥാനങ്ങളിൽ. 2019ലെ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഡികോക്ക് ആദ്യ അഞ്ചിലെത്തുന്നത്. ഇന്ത്യക്കെതിരെ കേപ്‌ടൗണില്‍ നേടിയ 124 അടക്കം പരമ്പരയില്‍ 229 റണ്‍സ് പേരിലാക്കിയതാണ് ഡികോക്കിന് തുണയായത്. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ റാങ്കിംഗില്‍ നാല് സ്‌ഥാനങ്ങള്‍ ഉയര്‍ന്നു.

അതേസമയം പരമ്പരയില്‍ 218 റണ്‍സുമായി 10 സ്ഥാനങ്ങള്‍ മുന്നോട്ടുകയറിയാണ് വാൻ ഡർ ഡുസ്സൻ പത്താമതെത്തിയത്. പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 15-ാമതെത്തി. 169 റണ്‍സാണ് പരമ്പരയില്‍ ധവാന്‍ സ്വന്തമാക്കിയത്. 

ബൗളർമാരിൽ ഏഴാം സ്ഥാനത്തുള്ള പേസര്‍ ജസ്പ്രീത് ബുമ്ര മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍ഡ് ബോട്ടാണ് ഒന്നാം സ്ഥാനത്ത്. ഓസീസിന്‍റെ ജോഷ് ഹെയ്സൽവുഡ്, ഇംഗ്ലണ്ടിന്‍റെ ക്രിസ് വോക്‌സ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അഫ്‌ഗാന്‍റെ മുജീബ് ഉര്‍ റഹ്‌മാന്‍ നാലും ബംഗ്ലാദേശിന്‍റെ മെഹിദി ഹസന്‍ അഞ്ചും സ്ഥാനങ്ങളിലാണ്. പ്രോട്ടീസ് പേസര്‍ ലുങ്കി എന്‍ഗിഡി ആദ്യ 20ല്‍ മടങ്ങിയെത്തിയെന്നതും സവിശേഷതയാണ്.  

MS Dhoni : ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരിലൊരാള്‍; ധോണിക്ക് ചാപ്പലിന്‍റെ അഡാറ് പ്രശംസ
 

click me!