Asianet News MalayalamAsianet News Malayalam

MS Dhoni : ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരിലൊരാള്‍; ധോണിക്ക് ചാപ്പലിന്‍റെ അഡാറ് പ്രശംസ

മൂന്ന് ഐസിസി കിരീടങ്ങള്‍ ഉയര്‍ത്തിയ നായകനാണ് എം എസ് ധോണി

One Of The Sharpest Cricket Minds Greg Chappell hails MS Dhoni
Author
Delhi, First Published Jan 26, 2022, 4:55 PM IST

ദില്ലി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനായ നായകന്‍മാരില്‍ ഒരാളാണ് എം എസ് ധോണി (MS Dhoni) എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ധോണിയുടെ നായകശേഷിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍ (Greg Chappell). 2005-07 കാലത്ത് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായിരിക്കേയാണ് ധോണി ടീമില്‍ സ്ഥിര സാന്നിധ്യമാകുന്നത്. 

'ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പലയിടത്തും ഇപ്പോഴും ക്രിക്കറ്റ് പരിശീലന സൗകര്യം വളരെ വിരളമാണ്. യുവാക്കള്‍ ഔപചാരിക പരിശീലനമില്ലാതെ തെരുവുകളിലും തുറസുസ്ഥലങ്ങളിലുമാണ് കളി പഠിക്കുന്നത്. നിലവിലെ പല താരങ്ങളും കളി പഠിച്ചത് ഇവിടെനിന്നാണ്. അവരിലൊരാളാണ് ധോണി. ഝാർഖണ്ഡിലെ ടൗണായ റാഞ്ചിയില്‍ നിന്നാണ് ധോണി വരുന്നത്. തന്‍റെ കഴിവ് വളര്‍ത്തിയെടുത്തതിന് ഒരുദാഹരണമാണ് ഞാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള എം എസ് ധോണി. വ്യത്യസ്ത പിച്ചുകളില്‍ പരിചയസമ്പന്നരായ താരങ്ങള്‍ക്കെതിരെ കളിച്ചതിനൊപ്പം ധോണി തന്‍റെ തന്ത്രങ്ങളും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിച്ചു. ഇതാണ് ധോണിയെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി' എന്നും ചാപ്പല്‍ പറഞ്ഞു. 

മൂന്ന് ഐസിസി കിരീടങ്ങള്‍ ഉയര്‍ത്തിയ നായകനാണ് എം എസ് ധോണി. 2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ചു. ഈ മൂന്ന് കിരീടങ്ങളും ഉയര്‍ത്തിയ ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് ധോണി. 90 ടെസ്റ്റില്‍ 4876 റണ്‍സും 350 ഏകദിനങ്ങളില്‍ 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ 1617 റണ്‍സും 220 ഐപിഎല്‍ മത്സരങ്ങളില്‍ 4746 റണ്‍സും ധോണിക്കുണ്ട്. വിക്കറ്റിന് പിന്നിലും ധോണിക്ക് മികച്ച റെക്കോര്‍ഡുതന്നെ. 

Virat Kohli : ഏകദിന ക്യാപ്റ്റന്‍സി; കോലിയെ നീക്കിയത് സ്വാഗതം ചെയ്‌ത് മഞ്ജരേക്കര്‍; കാരണമിത്
 

Follow Us:
Download App:
  • android
  • ios