ഏകദിന റാങ്കിംഗ്: പാക് താരങ്ങള്‍ക്ക് ഭീഷണിയായി ഗില്ലിന്‍റെ കുതിപ്പ്, ബൗളര്‍മാരില്‍ കുല്‍ദീപ് ഷോ

Published : Aug 09, 2023, 03:56 PM ISTUpdated : Aug 09, 2023, 04:04 PM IST
ഏകദിന റാങ്കിംഗ്: പാക് താരങ്ങള്‍ക്ക് ഭീഷണിയായി ഗില്ലിന്‍റെ കുതിപ്പ്, ബൗളര്‍മാരില്‍ കുല്‍ദീപ് ഷോ

Synopsis

ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗിലെത്തി

ദുബായ്: ഏകദിന ലോകകപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വാസമായി ഐസിസി റാങ്കിംഗ്. ഏറ്റവും പുതിയ പുരുഷ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് നേടിയതോടെയാണ് ഈ കുതിപ്പ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 310 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണിംഗ് ജോഡിയായ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് റാങ്കിംഗില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവും ഷര്‍ദ്ദുല്‍ താക്കൂറും തിളങ്ങി. 

ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗിലെത്തി. രണ്ട് സ്ഥാനങ്ങളുയര്‍ന്ന ഗില്‍(743 റേറ്റിംഗ് പോയിന്‍റ്) അഞ്ചാമെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ 9 സ്ഥാനങ്ങളുയര്‍ന്ന് 36ലെത്തി. പാകിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസം(886), ദക്ഷിണാഫ്രിക്കന്‍ താരം റാസ്സീ വാന്‍ ഡര്‍ ഡസ്സന്‍(777), പാകിസ്ഥാന്‍റെ തന്നെ ഫഖര്‍ സമാന്‍(755), ഇമാം ഉള്‍ ഹഖ്(745) എന്നിവര്‍ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍ തുടരുന്നു. 886 റേറ്റിംഗ് പോയിന്‍റുകളുമായി വന്‍ കുതിപ്പാണ് ബാബര്‍ നടത്തുന്നത്. രണ്ടാമതുള്ള റാസ്സീക്ക് 777 റേറ്റിംഗേ ഉള്ളൂ. ഒന്‍പതാം സ്ഥാനത്തുള്ള വിരാട് കോലിയാണ് ഗില്ലിന് പുറമെ ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റര്‍.

ബൗളര്‍മാരില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് നാല് സ്ഥാനങ്ങളുയര്‍ന്ന് ആദ്യ പത്തിലെത്തി. വിന്‍ഡീസിനെതിരെ കുല്‍ദീപ് ഏഴ് വിക്കറ്റ് നേടിയിരുന്നു. പരമ്പരയില്‍ എട്ട് വിക്കറ്റ് വീഴ്‌ത്തിയ ഷര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് സ്ഥാനങ്ങള്‍ കയറി മുപ്പതാമതെത്തി. ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡ്(705), മിച്ചല്‍ സ്റ്റാര്‍ക്ക്(686), അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍(682), ഇന്ത്യയുടെ മുഹമ്മദ് സിറാജ്(670), ന്യൂസിലന്‍ഡിന്‍റെ മാറ്റ് ഹെന്‍‌റി(667) എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് പതിനൊന്നിലെത്തി. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍റെ ഒന്നാം റാങ്കില്‍ മാറ്റമില്ല. 

Read more: 'ഏകദിനത്തില്‍ ഞാന്‍ മോശം, സമ്മതിക്കാന്‍ നാണക്കേടില്ല'; തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സെക്കൻഡിൽ മറിഞ്ഞത് കോടികൾ! ഐപിഎൽ മിനി ലേലത്തിന്റെ ചരിത്രത്തിലെ മിന്നും താരങ്ങൾ ഇവരാണ്
പതിരാനക്കായി വാശിയേറിയ ലേലം വിളിയുമായി ലക്നൗവും ഡല്‍ഹിയും, ആന്‍റി ക്ലൈമാക്സില്‍ കൊല്‍ക്കത്തയുടെ മാസ് എന്‍ട്രി