ടി20 ലോകകപ്പ്: ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ്; ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി വിരാട് കോലി

By Web TeamFirst Published Oct 23, 2021, 8:34 PM IST
Highlights

പാകിസ്ഥാനെതിരെ ആദ്യ അങ്കത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി നായകന്‍ വിരാട് കോലി

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) പാകിസ്ഥാനെതിരെ(Pakistan) നാളെ ആദ്യ അങ്കത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍(Team India) ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി നായകന്‍ വിരാട് കോലി(Virat Kohli). ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) ആരോഗ്യം ലോകകപ്പിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ രണ്ട് ഓവറെങ്കിലും പന്തെറിയാവുന്ന നിലയിലേക്ക് മെച്ചപ്പെടുന്നതായാണ് കോലിയുടെ വാക്കുകള്‍. 

കോലിയല്ല, ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന് ഏറ്റവും വലിയ ഭീഷണി അവര്‍ രണ്ടുപേരെന്ന് യൂനിസ് ഖാന്‍

പൂര്‍ണ ഫിറ്റ്‌നസ് ഇല്ലാത്ത ഹര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഐപിഎല്ലില്‍ ഒരു പന്ത് പോലും എറിയാതിരുന്നതോടെ പാണ്ഡ്യയുടെ ഫിറ്റ്‌നസ് വലിയ ചോദ്യമായി. പന്ത് എറിയാന്‍ പറ്റില്ലെങ്കില്‍ ഹര്‍ദിക്കിനെ എന്തിന് ടീം ചുമക്കുന്നു എന്ന ചോദ്യം മുന്‍താരങ്ങളുയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നതാണ് കോലി. 

ടി20 ലോകകപ്പ്: മാരകം മാര്‍ക്രം! സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കി വിസ്‌‌മയ ക്യാച്ച്- വീഡിയോ

'സത്യസന്ധമായി പറഞ്ഞാല്‍ ലോകകപ്പ് പുരോഗമിക്കുമ്പോള്‍ രണ്ട് ഓവറെങ്കിലും പന്തെറിയാന്‍ കഴിയുന്ന നിലയിലേക്ക് ഹര്‍ദിക് പാണ്ഡ്യയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. ഒരു രാത്രിയില്‍ പെട്ടെന്ന് സൃഷ്‌ടിക്കാന്‍ കഴിയാത്ത ആറാം നമ്പറാണ് പാണ്ഡ്യ കൈകാര്യം ചെയ്യുന്നത്. ടി20യില്‍ വളരെ നിര്‍ണായകമാണ് ആ ബാറ്റിംഗ് പൊസിഷന്‍. ഓസ്‌ട്രേലിയയില്‍ പാണ്ഡ്യയെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ പിന്തുണച്ചിരുന്നു. ടി20 പരമ്പരയില്‍ അദേഹം എന്ത് ചെയ്തുവെന്നും എതിരാളികളുടെ കൈകളില്‍ നിന്ന് എങ്ങനെ മത്സരം തട്ടിയെടുത്തെന്നും നാം കണ്ടതാണ്'- കോലി പറഞ്ഞു.  

പരിക്ക് ഭേദമാകാതിരുന്നിട്ടും ടീമില്‍

പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ദിക്കിന് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ഹര്‍ദിക്കിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിയേണ്ടതുണ്ട് എന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പ്രതികരിച്ചിരുന്നു. പൂര്‍ണ ഫിറ്റ്‌നസില്ലെങ്കില്‍ ഹര്‍ദിക്കിനെ എന്തിന് ടീമിലെടുത്തു എന്ന ചോദ്യവുമായി മുന്‍താരം സാബാ കരീമും രംഗത്തെത്തി. 

ടി20 ലോകകപ്പ്: ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്ട്രേലിയ

എന്നാല്‍ ഹ‍ർദിക് പന്തെറിയാത്തത് ലോകകപ്പിൽ ഇന്ത്യൻ മുന്നേറ്റത്തെ ബാധിക്കില്ലെന്നാണ് മുന്‍ നായകന്‍ കപില്‍ ദേവിന്‍റെ പ്രതികരണം. അതേസമയം ഫിനിഷറുടെ റോളാണ് ഇക്കുറി തനിക്ക് എന്നാണ് പാണ്ഡ്യയുടെ വാക്കുകള്‍. രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിഞ്ഞില്ലെങ്കിലും പാണ്ഡ്യ നാളെ പാകിസ്ഥാനെതിരെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനിടയുണ്ട്. 

ടി20 ലോകകപ്പ്: ഹേസല്‍വുഡിന്‍റെ ഷോര്‍ട്ട് പിച്ച് പന്തിനെ സ്റ്റംപിലേക്ക് കോരിയിട്ട് ഡി കോക്ക്-വീഡിയോ

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

ടി20 ലോകകപ്പ്: വെടിക്കെട്ടിന് തിരികൊളുത്താതെ മുന്‍നിര; നാല് വിക്കറ്റ് വീണ് വിന്‍ഡീസ്

click me!