ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ അഞ്ചാം ഓവറിലായിരുന്നു ഡി കോക്ക് വീണത്. പന്ത് സ്കൂപ് ചെയ്യാനുള്ള ശ്രമത്തില്‍ പന്തെ എവിടെ പോയെന്ന് പോലും അറിയാതെ റണ്‍സിനായി ശ്രമിക്കുന്ന ഡി കോക്കിനെയും വീഡിയോയില്‍ർ കാണാം.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഓസ്ട്രേലിയയെ(Australia) നേരിടാനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ(South Africa) ബാറ്റിംഗ് പ്രതീക്ഷകള്‍ മുഴുവന്‍ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ(Quinton de Kock) ബാറ്റിലായിരുന്നു. ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനായി(Mumbai Indians) കാര്യമായി തിളങ്ങാനായില്ലെങ്കിലും ലോകകപ്പില്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കക്ക് മിന്നല്‍ തുടക്കം നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.

എന്നാല്‍ സംഭവിച്ചതോ, ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തിനെ ഫൈന്‍ ലെഗ്ഗിലേക്ക് കോരിയിടാന്‍ ശ്രമിച്ച ഡി കോക്കിന് പിഴച്ചു. പാഡില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ ചെന്ന് പതിച്ചത് സ്റ്റംപിന് മുകളില്‍. സ്വന്തം വിക്കറ്റ് തെറിക്കുന്നത് നിസഹായനായി നോക്കി നില്‍ക്കാനെ ഡി കോക്കിനായുള്ളു. ഡി കോക്കിന്‍റെ പുറത്താകല്‍ ഓസീസ് താരങ്ങലെപ്പോലും ചിരിപ്പിക്കുകയും ചെയ്തു.

View post on Instagram

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ അഞ്ചാം ഓവറിലായിരുന്നു ഡി കോക്ക് വീണത്. പന്ത് സ്കൂപ് ചെയ്യാനുള്ള ശ്രമത്തില്‍ പന്തെ എവിടെ പോയെന്ന് പോലും അറിയാതെ റണ്‍സിനായി ശ്രമിക്കുന്ന ഡി കോക്കിനെയും വീഡിയോയില്‍ർ കാണാം. 12 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത ഡി കോക്ക് തുടക്കത്തിലെ മടങ്ങിയത് ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗ് വേഗം കുറക്കുകയും ചെയ്തു.

Also Read:ടി20 ലോകകപ്പ്: മാരകം മാര്‍ക്രം! സ്‌മിത്തിനെ പുറത്താക്കി വിസ്‌‌മയ ക്യാച്ച്- വീഡിയോ

ക്യാപ്റ്റന്‍ തെംബാ ബാവുമക്കും വാന്‍ഡര്‍ ദസ്സനും പിന്നാലെ ഡി കോക്ക് കൂടി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പവര്‍ പ്ലേയില്‍ തന്നെ 23-3ലേക്ക് കൂപ്പുകുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 118 റണ്‍സെടുത്തപ്പോള്‍ ഓസീസ് മൂന്ന് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.